മിന്നൽ മുരളിയായി ബ്ലെസ്ലി; ധന്യയെ നൈസായി തേച്ച് സുചിത്ര😮😮ബ്ലെസ്ലിയുടെ മുഖം മൂടി വലിച്ചുകീറാനൊരുങ്ങി ലക്ഷ്മിപ്രിയ

എല്ലാവരും കൂടി ബ്ലെസ്ലിയെ പഞ്ഞിക്കിടാൻ നോക്കി പക്ഷേ ഒരു ടാസ്ക്ക് കയ്യിൽ കിട്ടിയാൽ പിന്നെ എങ്ങനെ അത്‌ ജയിക്കണമെന്ന് ബ്ലെസ്ലിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. ജയിൽ നോമിനേഷനിലും തുടർന്നുള്ള ടാസ്ക്കിലും അത്‌ തന്നെയാണ് സംഭവിച്ചത്. ഒരു മിന്നൽ മുരളിയായി ഓടിനടന്ന് ടാസ്ക്ക് ചെയ്ത് ബ്ലെസ്ലി കസറി എന്ന് പറയാം. എന്നാലും സുചിത്ര ചെയ്തത് എങ്ങനെ ന്യായീകരിക്കാൻ കഴിയും?

ക്യാപ്റ്റൻസി നോമിനേഷനിൽ ധന്യക്കും സുചിത്രക്കും തുല്യ എണ്ണം വോട്ടുകൾ വന്നപ്പോഴാണ് സുചിത്ര തന്നെ ക്യാപ്റ്റൻ ആയിക്കോട്ടെ എന്ന് ധന്യ തീരുമാനിച്ചത്. ടാസ്ക്കിൽ സൂരജ് തോറ്റു എന്നത് ഒരു കാര്യം. സുചിത്ര ജയിച്ചു, എന്തെങ്കിലും കാരണവശാൽ സുചിത്ര ഈ വാരം ഔട്ടായാൽ ക്യാപ്റ്റൻ പദവി ആർക്ക് കൊടുക്കണം? ധന്യക്ക് കൊടുക്കണം എന്നത് പ്രേക്ഷകർ പോലും ആഗ്രഹിച്ച കാര്യമാണ്. എന്നാൽ താൻ ഔട്ടായാൽ ക്യാപ്റ്റൻ പദവി സൂരജിന് കൊടുത്തോട്ടെ എന്ന് ധന്യയോട് അനുവാദം ചോദിക്കുകയാണ് സുചിത്ര.

അങ്ങനെയൊന്ന് ധന്യയോട് സംസാരിക്കാൻ സുചിത്രക്ക് എങ്ങനെ കഴിഞ്ഞു? ക്യാപ്റ്റൻ പദവി നേടുന്നതിന് മുന്നേ തന്നെ സുചിത്ര ഷോയിൽ നിന്ന് ഔട്ടാകുമെന്നാണ് ഒരുകൂട്ടം പ്രേക്ഷകർ പറയുന്നത്. എന്നാൽ ബിഗ്ഗ്‌ബോസ് വീട്ടിൽ ഇപ്പോൾ പുകഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു വിഷയം ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നമാണ്. ലക്ഷ്മിപ്രിയക്ക് ഇതെന്ത് പറ്റി?

എന്താണ് ബ്ലെസ്ലിയോട് ഇത്ര വെറുപ്പ്? ഇത്രയും നാളും ബ്ലെസ്ലിയോട് ഉണ്ടായിരുന്ന സ്നേഹവും മതിപ്പുമെല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടു എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. മാത്രമല്ല ലാലേട്ടൻ വരുന്ന എപ്പിസോഡിൽ മാത്രമേ ബ്ലെസ്ലിയുടെ മുഖം മൂടി താൻ വലിച്ചുകീറൂ എന്നും ലക്ഷ്മി വീട്ടുകാരോട് പറയുന്നുണ്ട്. എന്തായാലും ബിഗ്ഗ്‌ബോസ് വീട്ടിൽ കൂടുതൽ സംഭവബഹുലമായ ദിവസങ്ങൾ തന്നെയാകും ഇനി.

Comments are closed.