ഇന്ന് വീട്ടിൽ നിന്ന് പുറത്താകുന്നത് ഇയാൾ😮😮😮മോഹൻലാലിനെ ചോദ്യം ചെയ്യാൻ ശ്രമിച്ച ബ്ലെസ്ലിക്ക് തിരികെ കിട്ടിയത് മുട്ടൻ പണി;പ്രേക്ഷകരെ മണ്ടന്മാരാകുന്ന ലോജിക്കാണോ ബ്ലെസ്ലിയുടേത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ ജൂലൈ മൂന്നിന് നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. ഇന്നത്തെ എപ്പിസോഡിൽ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും വിട പറയുന്നത് വിനയ് മാധവ് ആണെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.

അവശേഷിക്കുന്ന ഏഴ് മത്സരാർത്ഥികളുമായി ബിഗ്ഗ്‌ബോസ് വീടിനകത്ത് ഇനി മത്സരം ശക്തമാകും. ദിൽഷ ഇതിനോടകം തന്നെ ഗ്രാൻഡ് ഫിനാലെയിലേക്ക് അർഹത നേടിക്കഴിഞ്ഞു. അവശേഷിക്കുന്ന ആറ് പേരിൽ രണ്ട് പേരാണ് ഇനി പുറത്താക്കുക. അതിൽ ഒരാളെ അടുത്തയാഴ്ച ഔട്ടാക്കുകയും മറ്റൊരാളെ ഫിനാലെ വീക്കിൽ കൺഫെഷൻ റൂം വഴി ആരോടും പറയാതെ പുറത്തുവിടുകയുമാകും ചെയ്യുക. ഇന്നലെ മോഹൻലാൽ വന്ന എപ്പിസോഡിൽ ലക്ഷ്മിപ്രിയ-റിയാസ് വിഷയം ചർച്ച ചെയ്ത വേളയിൽ സ്വന്തം ഭാഗം ന്യായീകരിക്കുകയും ലക്ഷ്മിപ്രിയയെ പരമാവധി കുറ്റപ്പെടുത്തുകയുമായിരുന്നു റിയാസ്.

എന്നാൽ താൻ പറഞ്ഞതൊക്കെയും ഒരു സ്ത്രീക്ക് സഹികെട്ടപ്പോൾ സംഭവിച്ചുപോയതാണെന്നും ഉപയോഗിച്ച വാക്കുകൾ ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്ന ഒരർത്ഥത്തിലല്ല അന്ന് പ്രയോഗിച്ചത് മാത്രമെന്ന് ലക്ഷ്മി വ്യകത്മാക്കി. മാത്രമല്ല, താൻ ഉപയോഗിച്ച വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെങ്കിൽ അതിന് മാപ്പ് ചോദിക്കുകയും കൂടി ചെയ്തിരിക്കുകയാണ് ലക്ഷ്മിപ്രിയ. ഇതോട് കൂടി ലക്ഷ്മിപ്രിയയോട് പ്രേക്ഷകർക്കുണ്ടായിരുന്ന മതിപ്പ് കൂടുന്നതായാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളും പറയുന്നത്. അതേ സമയം ബ്ലെസ്ലിക്ക് ലാലേട്ടന്റെ വക ഒരു നല്ല പണിയും ഇന്നലെ കിട്ടിയിരുന്നു.

അമാനുഷികശക്തിയുമായി ബന്ധപ്പെട്ട ടാസ്ക്ക് നടത്തുന്ന വേളയിൽ മൂന്ന് മത്സരാർത്ഥികൾ ആ ടാസ്ക്ക് ചെയ്തുകഴിഞ്ഞിട്ടും ടാസ്ക്കിനെ പറ്റി അനാവശ്യമായ കൺഫ്യൂഷൻ സൃഷ്ടിച്ച് മോഹൻലാലിനോട് മറുചോദ്യം ചോദിക്കുകയായിരുന്നു ബ്ലെസ്സ്ലി. എന്നാൽ ഉടനടി മോഹൻലാൽ പ്രതികരിച്ചത് “ഞാൻ പറയുന്ന കാര്യങ്ങൾ മനസിക്കാനുള്ള കഴിവ് ആദ്യം നിനക്കുണ്ടാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്രയും ആൾക്കാർ ടാസ്ക്ക് ചെയ്ത് കഴിഞ്ഞിട്ടും പിന്നെന്തിനാ അനാവശ്യമായി സംശയം ചോദിക്കുന്നത് ? ” അതേപോലെ തന്നെ ടിക്കറ്റ് ടു ഗ്രാൻഡ് ഫിനാലെ അവസാന ടാസ്ക്കിൽ ബ്ലെസ്ലിയും ദിൽഷയുമാണ് വന്നത്. ആ സമയം മനഃപൂർവം ഉഴപ്പിക്കൊണ്ട് ടാസ്ക്കിൽ നിന്നും തോറ്റുകൊടുക്കുകയായിരുന്നു ബ്ലെസ്ലി. അതും മോഹൻലാൽ ചോദ്യം ചെയ്തു. മറ്റൊരാൾക്ക് വേണ്ടി മാറിക്കൊടുക്കാനാണോ മത്സരം എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്.

എന്നാൽ ബ്ലെസ്ലീയുടെ മറുപടി തനിക്ക് നോമിനേഷനിൽ വന്ന് ജനവിധി അറിയണമെന്നായിരുന്നു. എന്നാൽ ടാസ്ക്കിൽ ഉഴപ്പിയ ബ്ലെസ്ലിയെ പ്രേക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ഏറ്റവും ബുദ്ധിമാൻ എന്നൊക്കെ ചിലർ വിശേഷിപ്പിക്കുന്ന ബ്ലെസ്ലീയുടെ പ്രവൃത്തികൾ പലപ്പോഴും ലോജിക്കിന് യോജിക്കാത്തതാണ് എന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ തന്നെ വിലയിരുത്തുന്നത്. മാത്രമല്ല ലക്ഷ്മിപ്രിയയെ പരസ്യമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന റിയാസിനെക്കാളും അവർക്ക് വേദന നൽകുന്നത് ബ്ലെസ്ലീയുടെ പ്രവൃത്തികളാണെന്നും ഒരുകൂട്ടർ പറയുകയാണ്.

Comments are closed.