ബിഗ്ഗ്‌ബോസ് വീട്ടിൽ പുതിയൊരാളായി കയറി😮😮😮നൂറുശതമാനം ഫേക്ക് ആയി കളിച്ചാലും ഇവിടെ വരെ എത്താമെന്ന് തെളിയിച്ച് റോൻസൺ;റോൻസനെ പൂട്ടാൻ ദിൽഷക്ക് കഴിയുമോ???

ബിഗ്ഗ്‌ബോസ് വീട്ടിൽ നിശബ്ദനായ ഒരു പോരാളി ഉണ്ടെങ്കിൽ അത്‌ റോൻസൺ വിൻസന്റ് തന്നെയായിരിക്കും. ധന്യയെയും സൂരജിനെയും സേഫ് ഗെയിമേഴ്സിന്റെ ലിസ്റ്റിൽ പെടുത്തുമ്പോഴും റോൻസൺ എന്ന മത്സരാർത്ഥി സത്യത്തിൽ എന്താണ് ഈ ഷോയിൽ ചെയ്യുന്നത് എന്നാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ ചർച്ചാവിഷയം. സത്യം പറഞ്ഞാൽ റോൻസൺ വിൻസന്റ് ബിഗ്ഗ്‌ബോസിലെത്തിയപ്പോൾ ഒരു പുതിയ കുപ്പായമെടുത്തിട്ടിരിക്കുകയാണ്.

എന്തെന്നാൽ യഥാർത്ഥജീവിതത്തിലെ റോൻസൺ ഇങ്ങനെയല്ല. ഇത് ബിഗ്ഗ്‌ബോസ് ഷോയ്ക്ക് വേണ്ടി പരുവപ്പെടുത്തിയെടുത്ത ഒരു ഫേക്ക് ക്യാരക്റ്റർ മാത്രമാണ്. റോൻസൺ വിചാരിക്കുന്നത് ‘സമാധാനം’ എന്ന തത്വത്തിന്റെ ലേബലുമായി ബിഗ്ഗ്‌ബോസ്സിൽ പിടിച്ചുനിന്നാൽ താനൊരു വ്യത്യസ്തനായി മാറുമെന്നും പ്രേക്ഷകർ തന്നെ പിന്തുണക്കുമെന്നുമാണ്. ഇത്ര നാളായിട്ടും ഔട്ടാകാതെ വന്നപ്പോൾ, അതായത് നോമിനേഷനിൽ പലകുറി വന്നിട്ടും ഔട്ടാകാതെ വന്നപ്പോൾ തന്റെ ട്രിക്ക് ഫലിച്ചുവെന്ന് റോൻസൺ ഉറപ്പിച്ചു. എന്നാൽ പ്രേക്ഷകർ അവർക്ക് ഇഷ്ടപ്പെടാത്ത ആൾക്കാരെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ ആ ലിസ്റ്റിൽ പോലും റോൻസൺ വന്നില്ല എന്നതാണ് സത്യം.

അതായത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതിരിക്കാനുള്ള വിഷയങ്ങൾ പോലും ആ വീട്ടിൽ റോൻസന് ഇല്ല. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത സ്റ്റാർ വാർ എന്ന റിയാലിറ്റി ഷോയിൽ റോൻസനെ കണ്ടവർക്ക് റോൻസൺ ആരെന്ന് അറിയാം. ഹിറ്റായി ഓടിക്കൊണ്ടിരുന്ന ഭാര്യ എന്ന സീരിയലിൽ നിന്നും റോൻസൺ പിന്മാറിയത് അദ്ദേഹത്തിന് നിലപാടില്ലാത്തത് കൊണ്ടാണ് എന്ന് പ്രേക്ഷകർ വിശ്വസിക്കണം. കഴിഞ്ഞ ദിവസം ലൈവിൽ റിയാസിനെ ഉപദേശിക്കുന്ന റോൻസനെ കണ്ടിരുന്നു. ഗെയിം നന്നായി കളിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള റോൻസന്റെ ആ ഉപദേശത്തിലുണ്ട് എല്ലാം.

റിയാസുമായുള്ള റോൻസന്റെ സൗഹൃദം എത്രത്തോളം ജെനുവിൻ ആണെന്നറിയാൻ ഷോ കഴിയും വരെ കാത്തിരിക്കണം. റോൻസനെക്കുറിച്ച് ഏകദേശധാരണയുള്ള, അതായത് മുൻപരിചയമുള്ള ലക്ഷ്മിപ്രിയയും ധന്യയും റോൻസനെതിരെ ശബ്ദമുയർത്തിയിട്ടുള്ളവരാണ്. എന്നാൽ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഇവർക്കിട്ട് പണികൊടുക്കാറുമുണ്ട് റോൻസൺ. മറ്റൊരു രീതിയിൽ റോൻസന്റെ നിശബ്ദതയെ നിഷ്കളങ്കമായി വെറുക്കുന്നയാളാണ് ദിൽഷ. ഒന്നാം സ്ഥാനം നേടിയെടുക്കുക എന്ന ഒറ്റലക്ഷ്യത്തിൽ മുന്നോട്ടുപോകുന്ന റോൻസൺ റോബിൻ വിഷയത്തിൽ പോലും പിന്നിൽ നിന്ന് ചരട് വലിച്ചിരുന്നു. അന്തിമയുദ്ധത്തിൽ ധർമ്മം വിജയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്? റോൻസന് ലോക്കിടാൻ ദിൽഷക്ക് കഴിയുമോ??!!!!!!

Comments are closed.