നിമിഷ റീ എൻട്രിയായി തിരിച്ചുവരുന്നുവോ? ബ്ലെസ്ലിയുടെ പുതിയ ശത്രു ദിൽഷ 😮😮😮ബിഗ്ഗ്‌ബോസ് വീണ്ടും പ്രവചനങ്ങളെ വെല്ലുന്ന മത്സരവേദി

ബിഗ്ഗ്‌ബോസ് ഷോയുടെ ഇനിയുള്ള ഭാവി എന്ത്? ഡോക്ടർ റോബിൻ രാധാകൃഷ്ണന് ശേഷം ഷോയിൽ മറ്റൊരു വിജയി ഉണ്ടോ? പലവിധ ചോദ്യങ്ങളാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. റോബിൻ ഷോയിൽ ഉണ്ടായിരുന്ന സമയത്ത് ഡോക്ടർക്ക് ശക്തനായ ഒരു എതിരാളി തന്നെയായിരുന്നു ബ്ലെസ്ലി. എന്നാൽ ഇനിയാണ് കളി മുറുകുക. ദിൽഷ ശക്തയാവുകയാണ്.

റോബിനെ തകർക്കാൻ ശ്രമിച്ചവരോടുള്ള പകയും പ്രതികാരവുമെല്ലാം മനസ്സിൽ ഒരു അഗ്നിയായി സൂക്ഷിച്ചാണ് ദിൽഷയുടെ ഇനിയുള്ള അങ്കം. മാത്രമല്ല റോബിന്റെ ആരാധകരുടെ പിന്തുണയും ദിൽഷക്ക് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ ബ്ലെസ്ലിക്ക്‌ പണിയാവുന്നത് ദിൽഷ തന്നെയാകും. ഇവർ തമ്മിലാകുമോ ഇനിയുള്ള മത്സരം എന്നാണ് പ്രേക്ഷർ ഉറ്റുനോക്കുന്നത്. ലക്ഷ്മിപ്രിയയെ ഒട്ടും തള്ളിക്കളയാൻ പറ്റില്ല. ശക്തയായ ഒരു മത്സരാർത്ഥി തന്നെയാണ് ലക്ഷ്മിപ്രിയ. ആരോടും ഫേവറിസം കാണിക്കുന്നു എന്ന ചീത്തപ്പേര് കേൾക്കാത്ത വിധം വളരെ ബുദ്ധിപരമായ രീതിയിലുള്ള ഗെയിമിംഗ് ആണ് ധന്യയുടേത്.

ഇന്ന് നോമിനേഷൻ പ്രക്രിയ നടക്കുന്ന ദിനമാണ്. രണ്ട് പേർ വീതം കൺഫഷൻ റൂമിലെത്തി പരസ്പരം തീരുമാനിച്ച് ഒരാളെ നോമിനേറ്റ് ചെയ്യുന്ന രീതിയിലാണ് ഇത്തവണ നോമിനേഷൻ പ്രക്രിയ. റിയാസ്, സൂരജ് എന്നിവർ ഒരുമിച്ചെത്തുമ്പോൾ വിനയും റോൻസനും ഒരുമിച്ചെത്തുന്നുണ്ട്. പതിവുപോലെ റോൻസൺ നോമിനേഷനിൽ നിന്ന് രക്ഷപെടാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അതേ സമയം മത്സരം കൂടുതൽ ശക്തമാക്കാൻ നിമിഷയെ റീ എൻട്രിയായി തിരിച്ചുകൊണ്ടുവരുന്നു എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്.

നിമിഷ വന്നാൽ ജാസ്മിന് വേണ്ടി റിയാസിനൊപ്പം നിന്ന് പൊരുതും. റോബിന് വേണ്ടി ദിൽഷയും. അങ്ങനെ വീണ്ടും മത്സരം കടുപ്പിക്കാനാണ് ഷോയുടെ അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എന്തായാലും ആരാകും ഇത്തവണ കിരീടമണിയുക എന്ന ചോദ്യത്തിന് ഉത്തരം പറയുക ഇനി അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

Comments are closed.