ഡോക്ടർ റോബിൻ പുറത്തേക്കോ??!!! ഡോക്ടർക്ക് റെഡ് കാർഡ് കിട്ടുമോ???

ബിഗ്ഗ്‌ബോസ് വീട് ഒരു കലാപഭൂമിയായി മാറുകയാണ്. ബിഗ്ഗ്‌ബോസ് ഷോയുടെ രസതന്ത്രമനുസരിച്ച് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർക്ക് ഒരു ഗെയിം സ്ട്രേറ്റജിയുണ്ട്. വീട്ടിലുള്ളവരെ പരമാവധി പ്രകോപിക്കുക, അസ്വസ്ഥരാക്കുക. വീട്ടിലെ ഏറ്റവും സ്‌ട്രോങ് ആയ ആൾക്കാരുടെയടുത്ത് ഈ രസതന്ത്രം ഇവർ കൂടുതലായി പയറ്റുകയും ചെയ്യും.

അത്തരത്തിൽ ഡോക്ടർ റോബിനെ ചെറുതായൊന്നുമല്ല റിയാസ് ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്. റിയാസും റോബിനും ഒരുമിച്ച് ജയിലിലായതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായെന്ന് പറഞ്ഞാൽ മതിയല്ലോ. ഡോക്ടർ റോബിൻ എന്തുകൊണ്ട് ഇത്രത്തോളം വയലന്റ് ആകുന്നു? റിയാസിനെപ്പോലെ ഒരാൾക്ക് ഡോക്ടറെ ഇത്രത്തോളം ഭ്രാന്ത് പിടിപ്പിക്കാൻ സാധിച്ചോ?. ശാന്തമായ അവസ്ഥയിലാണെങ്കിൽ ഡോക്ടറെപ്പോലെ സ്നേഹവാനായ ഒരാളെ കണ്ടുകിട്ടില്ല, അത്രയും പാവമാണ്, കെയറിങ് നൽകുന്ന ആളാണ് ഡോക്ടർ മച്ചാൻ. പക്ഷേ കലി വന്നാൽ, പിന്നെ പിടിച്ചാൽ കിട്ടില്ല. ഇത്തവണ റെഡ് കാർഡ് കൊടുത്ത് ഡോക്ടറെ പറഞ്ഞു വിടാൻ വരെ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.

റോബിനെ പുറത്താക്കാൻ വേണ്ടിയാണോ റിയാസിനെപ്പോലെ ഒരാളെ ബിഗ്‌ബോസ് വീട്ടിലേക്ക് കയറ്റിവിട്ടത്? അങ്ങനെയെങ്കിൽ ഇത് തീർത്തും അനീതി എന്നും പ്രേക്ഷകർ വിധിയെഴുതി കഴിഞ്ഞു. റിയാസ് ആദ്യ ആഴ്ച്ച തന്നെ ജയിലിൽ പോകുമെന്ന് തനിക്ക് തോന്നിയിരുന്നെന്ന് ധന്യ പറയുന്നുണ്ട്. സ്ക്രീൻ സ്‌പേസ് കിട്ടാൻ വേണ്ടി ഓടി നടന്നു, ഒട്ടും ഒതുങ്ങിയില്ല. എന്നാൽ ജയിലിൽ എത്തപ്പെട്ടത് സന്തോഷത്തിന് വകയാക്കിയിരിക്കുകയാണ് റിയാസ്.

ഇന്ന് ലാലേട്ടൻ വരുമ്പോൾ എന്തൊക്കെയാകും ഡോക്ടറെ പറയുക? പുറത്താക്കാൻ സാധ്യതയുണ്ടോ? ഒത്തിരി ചോദ്യങ്ങളാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ മുന്നിൽ. കോർക്കാൻ കൊടുത്ത മാലയെല്ലാം വലിച്ചെറിഞ്ഞതൊക്കെ കലി കൊണ്ടാണ് എന്ന് പറഞ്ഞാലും അതൊക്കെ റിയാസ് ഒരുക്കിക്കൊടുത്ത സാഹചര്യങ്ങളാണ്. എന്താണെങ്കിലും റിയാസ് പോലൊരു വൈൽഡ് കാർഡിന് ഡോക്ടർ റോബിനെപ്പോലെ ഒരു ശക്തനായ മത്സരാർത്ഥിയെ പുറത്താക്കാനൊക്കെ കഴിയുമോ എന്ന് കണ്ട് തന്നെ അറിയാം.

Comments are closed.