ട്വിസ്റ്റ് പുറത്തായി!! യഥാർത്ഥവില്ലൻ ബ്ലെസ്സ്ലി😮😮😮റോബിനെതിരെ ബ്ലെസ്ലി കളിച്ച കളി ഇനി ദിൽഷക്കെതിരെയും😮😮😮ബ്ലെസ്സ്ലി-റിയാസ് കൂട്ടുകെട്ട് രഹസ്യം പുറത്ത്
ബിഗ്ഗ്ബോസ് വീട്ടിൽ ഇന്ന് വിചാരണയുടെ ദിവസമാണ്. ഡോക്ടർ റോബിൻ പോയാൽ പിന്നെ വിഷയദാരിദ്ര്യമായിരിക്കും എന്ന് പറഞ്ഞിടത്ത് ഈയാഴ്ച്ച സംഭവബഹുലമായ വിഷയങ്ങളാണ് നടമാടിയത്. ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാകും ഇന്ന് മോഹൻലാൽ എന്ന അവതാരകൻ കഷ്ടപ്പെടേണ്ടി വരിക. ബിഗ്ഗ്ബോസ് വീടിന്റെ നിറം ഈയാഴ്ച്ച മൊത്തത്തിൽ ഒന്ന് മാറിയിട്ടുണ്ട്.
ബ്ലെസ്ലിയെ ആർക്കും മനസിലാവുന്നില്ല. ബ്ലെസ്ലി എന്തിന് റിയാസിനെ പിന്തുണക്കുന്നു? ഇത് പ്രേക്ഷകരുടെ ചോദ്യമാണ്. പലകുറി റിയാസ് ബ്ലെസ്ലിക്ക് നല്ല മുട്ടൻ പണി കൊടുത്തിട്ടും, ഉറ്റസുഹൃത്തായ ദിൽഷയെ ദ്രോഹിക്കുന്നു എന്നറിഞ്ഞിട്ടും ബ്ലെസ്ലി റിയാസിനെ പിന്തുണക്കുന്നു എങ്കിൽ ട്വിസ്റ്റ് പുറത്തുവരുന്നു എന്ന് വേണം മനസിലാക്കാൻ. ഈ കഥയിലെ വില്ലൻ ബ്ലെസ്ലി ആയിരുന്നോ? ഒടുവിൽ വില്ലൻ മറനീക്കി പുറത്തുവരികയാണോ? താൻ പറയുന്നതും ചെയ്യുന്നതും ആർക്കും ഒന്നും മനസിലാകാത്തത് എന്ന രീതിയിൽ വരുത്തിത്തീർത്ത് ബ്ലെസ്ലി വില്ലന്റെ കുപ്പായം സ്വയം ധരിക്കുകയായിരുന്നോ? റോബിനോടുള്ള ദേഷ്യമായിരുന്നോ ബ്ലെസ്സ്ലിയുടെ മനസ്സിൽ… അങ്ങനെയെങ്കിൽ അവസാനദിവസങ്ങളിൽ ദിൽഷക്ക് ശത്രുവാകുന്നത് ബ്ലെസ്ലി തന്നെയാകും.

കൂടെനിൽക്കുന്നവരെ ഓരോരുത്തരെയായി വെട്ടിനിരത്തുന്ന തന്ത്രമാണ് ബ്ലെസ്സ്ലി എന്ന ഗെയിമറുടേത്. ആദ്യം ധന്യക്ക് നേരെ തിരിഞ്ഞു. പിന്നെ ലക്ഷ്മിപ്രിയയെ. അവസാന ദിനങ്ങളിലാകും ബ്ലെസ്ലിയിലെ റിയൽ ഗെയിമർ പുറത്ത് വന്ന് ദിൽഷക്കെതിരെ വിരൽ ചൂണ്ടുന്നത് പ്രേക്ഷകർ കാണുക. ഈയാഴ്ച്ച ആരാകും ബിഗ്ഗ്ബോസ് വീടിന്റെ പുറത്തുകടക്കുക എന്നത് ഏറെ നിർണ്ണായകമായ ഒരു ചോദ്യമാണ്. വീട്ടിലെ പുതിയ ക്യാപ്റ്റനായി ധന്യ ചാർജെടുത്തുകഴിഞ്ഞു.
ധന്യ ഔട്ടാകില്ല എന്ന് തന്നെയാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. അങ്ങനെയെങ്കിൽ റോൻസണോ അതോ വിനയോ എന്നതാണ് ചോദ്യം. രണ്ടുപേരിൽ ആര് ഔട്ടായാലും കുഴപ്പമില്ല എന്ന നിലപാടിലാണ് ഭൂരിഭാഗം പ്രേക്ഷകരും. ഇനിയുള്ള ദിവസങ്ങളിൽ മത്സരം കൂടുതൽ കടുക്കുമെന്നത് ഉറപ്പ്.
Comments are closed.