അവൻ എന്നോട് ക്ഷമിക്കില്ല 😱റോബിന്റെ മടക്കത്തിൽ വിഷമം വെളിപ്പെടുത്തി റിയാസ്

മലയാള മിനിസ്‌ക്രീനിൽ വളരെ ചുരുക്കം കാലം കൊണ്ട് തന്നെ തരംഗമായി മാറിയ ഒരു പരിപാടിയാണ് ബിഗ്‌ബോസ്. മുൻപത്തെ സീസണുകൾ പോലെ തന്നെ ഇത്തവണത്തെ ബിഗ്‌ബോസ് സീസണും അത്യന്തം നാടകീയതകൾ സമ്മാനിച്ചാണ് പുരോഗമിക്കുന്നത്. ഓരോ ദിനവും എന്താകും ബിഗ്‌ബോസ് വീട്ടിൽ നടക്കുക എന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്

കേവലം നാല് ആഴ്ചകൾ മാത്രം ശേഷിക്കേ ബിഗ്‌ബോസ് വീട്ടിൽ നിന്നും റോബിന്റെ പുറത്താകൽ എല്ലാവരിലും വലിയ ഷോക്കാണ് സമ്മാനിച്ചത്. എല്ലാ അർഥത്തിലും മികച്ച ഒരു മത്സരാർഥി കൂടിയായ റോബിന് ടാസ്ക്കിനിടയിലെ തർക്കവും ചില അടിപിടികളും തന്നെയാണ് പുറത്തേക്കുള്ള വഴി തെളിയിച്ചത്.ഒരു പ്രധാന ടാസ്ക്കിനിടയിൽ റോബിന്റെ ഭാഗത്ത് നിന്നും റിയാസുമായി ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ് റോബിന്റെ മടക്കത്തിനുള്ള കാരണം. ഇപ്പോൾ റോബിന്റെ എവിക്ഷ്‌നിൽ ആദ്യമായി തന്റെ മനസിലെ വേദന വിശദമാക്കുകയാണ് റിയാസ്.

എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ച് റോബിൻ പുറത്തായതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ റിയാസ്.കഴിഞ്ഞ ദിവസം അടുക്കളയിൽ വെച്ച് റോൺസനിനോടാണ് റിയാസ് തന്റെ വിഷമം തുറന്ന് പറഞ്ഞത്.

“ഒരാൾ പുറത്തായി പോയാൽ അത്‌ നമ്മുടെ ഗെയിം ഭാഗത്ത നിന്നും സംഭവിച്ച ഒന്നാണെന്ന് ആശ്വസിക്കാം. പക്ഷേ ഇത്‌ അവൻ അങ്ങനെ പുറത്തായത് അല്ലല്ലോ. ഞാനും ഇതിൽ കാരണം ആണല്ലോ.പ്രേക്ഷകർ വോട്ട് കുറഞ്ഞാണ് പുറത്തേക്ക് പോകുന്നതെങ്കിലും നമുക്ക് മനസ്സിലാകും. ഇത്‌ അവന് എന്നോട് ജീവിതകാലം മുഴുവൻ വിഷമം കാണില്ലേ ” റിയാസ് തന്റെ വിഷമം ആദ്യമായി വെളിപ്പെടുത്തി

Comments are closed.