ബിർക്കിൻ പ്ലാന്റ്കൾ വലിയ ചെടിയും ആക്കി മാറ്റണോ😱😱 എങ്കിൽ ഇത് ഒന്ന് കണ്ടു നോക്കൂ!!അടിപൊളി സൂത്രം | Birkin Plant Care

വളരെ ഭംഗിയുള്ള ഇൻഡോർ പ്ലാന്റുകൾ ആണ് ബിർക്കിൻ പ്ലാന്റുകൾ. ഇതിന്റെ റൂട്ട് സ്വയം ലെയറിങ് ചെയ്ത എടുക്കുകയാണെങ്കിൽ വളരെ ഭംഗിയായി ഹെൽത്ത് ആയി ഈ ചെടിയെ നിലനിർത്താൻ നമുക്ക് സാധിക്കും. ഈ ചെടികൾ വാങ്ങുന്നവർ നല്ല ലൈറ്റ് ഉള്ള സ്ഥലത്തേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. പുറത്തേക്കു വരുന്ന വേരുകൾ മണ്ണിലേക്ക് തന്നെ വളച്ചു വെച്ച് പിൻ ചെയ്തു കൊടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ വേരുകൾ വരികയും നമ്മൾ ഇട്ടു കൊടുക്കുന്ന വളങ്ങൾ വലിച്ചെടുക്കാൻ അത് സഹായിക്കുകയും അതുപോലെ തന്നെ അടുക്കടുക്കായി ഇലകൾ ഉണ്ടാകുകയും ചെയ്യുന്നു. നല്ല ഷൈനിങ് ആയിട്ട് വലിയ ഇലകൾ ചെറിയ പോട്ടുകളിൽ കിട്ടുവാൻ ആയിട്ട് കടകളിൽ നിന്നും മേടിച്ചതിനു ശേഷം റീപ്പോർട്ട് ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഇതിനായി എടുക്കേണ്ടത് നല്ലതു പോലെ ഉണങ്ങിപ്പൊടിഞ്ഞ മേൽമണ്ണും അതിനുശേഷം വേണ്ടത് ചാണകപ്പൊടിയും ആണ്. കൂടാതെ കുറച്ച് കരിയില കമ്പോസ്റ്റും ഇതിന് അത്യാവശ്യമാണ്. കാൽഭാഗം കരിയില കമ്പോസ്റ്റും കാൽഭാഗം ചാണകപ്പൊടിയും അര ഭാഗത്തോളം മണ്ണും നല്ലതുപോലെ മിസ്സ് ചെയ്തതിനുശേഷം വലിയ പോർട്ടിലേക്ക് ഇട്ടതിനുശേഷം പ്ലാന്റ് പഴയതിൽ നിന്നും പതുക്കെ ഇളക്കിമാറ്റി ഇതിന് ഉള്ളിലേക്ക് വയ്ക്കാവുന്നതാണ്.

കൂടാതെ വീട്ടിൽ വരുന്ന കരി ചെറുതായി ഇവയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. ലൈറ്റ് എവിടെ നിന്നാണ് വരുന്നത് ആ ഭാഗത്തേക്ക് ഇവയുടെ ഇലകൾ മടങ്ങി ഇരിക്കുന്നതായി കാണാം. അതുകൊണ്ടു തന്നെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചെടിയുടെ പരിപാലനത്തെ കുറിച്ച് വിശദമായി അറിയാം വീഡിയോയിൽ നിന്നും.

Comments are closed.