അറിഞ്ഞില്ലല്ലോ ഇങ്ങനൊരു സംഭവം! ബിസ്ക്കറ്റും പാലും ഉണ്ടോ.? 1 പാക്കറ്റ് ബിസ്ക്കറ്റ് കൊണ്ട് വിരുന്നുക്കാരെ ഞെട്ടിക്കൂ.!! | Biscuit and Milk Pudding Recipe
ഇന്ന് നമ്മൾ ബിസ്ക്കറ്റും പാലും കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് തയ്യാറാക്കാൻ പോകുന്നത്. ഒരു വെറൈറ്റി പുഡ്ഡിംഗ് ആണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. അതിനായി ആദ്യം 150gm ബിസ്ക്കറ്റ് എടുക്കുക. ഇനി ഒരു പാനിൽ 1 tbsp നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് ബിസ്ക്കറ്റ് ചെറുതായി ഒന്ന് വറുത്തെടുക്കുക. എന്നിട്ട് ഇതിലേക്ക് 3/4 കപ്പ് പാൽ ചേർത്ത് ചൂടാക്കുക. ഒരു കൈലുകൊണ്ട് ഇളക്കി കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക
കുറച്ചു കഴിയുമ്പോൾ പാലെല്ലാം വറ്റി കട്ടപോലെ ആയി കിട്ടുന്നതാണ്. ഇനി ഇത് ചൂടാറാനായി മാറ്റി വെക്കുക. ചൂടാറിയ ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് ഒന്ന് കറക്കിയെടുത്ത ശേഷം 1/2 കപ്പ് പാൽ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. വേണമെങ്കിൽ അരച്ചെടുക്കുമ്പോൾ ആവശ്യത്തിന് മധുരം ചേർക്കാവുന്നതാണ്. ഇനി ഇത് ഒരു മിക്സിങ് ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 tsp ബേക്കിംഗ് പൗഡർ,

1 tbsp പാൽ എന്നിവ ചേർത്ത് അൽപ സമയം കഴിഞ്ഞ് ചെറുതായി ഇളക്കിയെടുക്കുക. അങ്ങിനെ വളരെ സ്മൂത്തിയായ ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട്. അടുത്തായി ഒരു പാത്രത്തിൽ ബട്ടർ പേപ്പറിൽ എണ്ണ തടവി സെറ്റ് ചെയ്തു വെക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ ഒഴിച്ച് കൊടുക്കാം. എന്നിട്ട് നല്ലപോലെ തട്ടികൊടുത്ത് അതിലെ എയർ ബബിൾസ് എല്ലാം കളയുക.
ഇനി ഇതിനു മുകളിൽ ഡ്രൈ ഫ്രൂട്സോ, നട്സ് വെച്ച് കൊടുക്കാവുന്നതാണ്. ഇനി ഇത് ഒന്ന് ബേക്ക് ചെയ്തെടുക്കണം. അതിനായി ഓവൻ ഒന്നും ആവശ്യമില്ല. ബാക്കി വിവരങ്ങൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. Biscuit and Milk Pudding Recipe. Video credit : Mums Daily
Comments are closed.