ബ്ലസ്‌ലി ആദ്യത്തെ ഉദ്ഘാടനത്തിന് കളറായി ജനസാഗരം!! അടിപൊളി പാട്ടുമായി വേദിയെ മൊത്തം കയ്യടിപ്പിച്ചു താരം

ബ്ലെസ്ലിയുടെ ആദ്യ ഉൽഘാടനം…. പത്തനാപുരത്ത് ഉൽഘാടകനായി എത്തിയ ബിഗ്ഗ്‌ബോസ് താരം ബ്ലെസ്ലിക്ക് ഞെട്ടിക്കുന്ന സ്വീകരണം…. വലിയ ജനാവലി തിങ്ങിക്കൂടിയത് ബ്ലെസ്ലിയെ ഒരു നോക്ക് കാണാൻ വേണ്ടി തന്നെയാണ്. വേദിയിൽ പാട്ടുമഴ പെയ്യിച്ചാണ് ബ്ലെസ്ലി തന്റെ ആരാധകരെ കയ്യിലെടുത്തത്. എം എൽ എ ഗണേഷ് കുമാർ പങ്കെടുത്ത പരിപാടിയുടെ ഉൽഘാടകനായാണ് ബിഗ്ഗ്‌ബോസ് താരം ബ്ലെസ്ലി എത്തിയത്.

മുമ്പ് നടൻ സുരാജ് വെഞ്ഞാറമൂട് ഒരു പരിപാടിയിൽ പറഞ്ഞത് താരത്തിന് ഏറെ ഇഷ്ടപ്പെട്ട ബിഗ്ഗ്‌ബോസ് മത്സരാർത്ഥി ബ്ലെസ്ലി ആണെന്നാണ്. സുരാജിന് ശേഷം ഗണേഷും ഇത് ആവർത്തിച്ചിരിക്കുകയാണ്. വലിയ ജനസാഗരത്തെ സാക്ഷിയാക്കി ബ്ലെസ്ലി പാട്ടും ഡയലോഗുകളുമായി കളം ഏറ്റെടുത്തു. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴും വലിയ സ്വീകരണമാണ് ആരാധകരുടെ വക ലഭിച്ചത്. വേദിയിൽ ബ്ലെസ്ലിക്ക് സമ്മാനങ്ങളുമായി വന്ന ആരാധകരും ഏറെയാണ്.

കഴിഞ്ഞയിടെ ദുബായിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ബ്ലെസ്ലി പോയിരുന്നു. അവിടെ വെച്ച്‌ ഒരു വീട്ടമ്മ പരസ്യമായി ദിൽഷ-ബ്ലെസ്ലി വിഷയം എടുത്തിട്ട് ബ്ലെസ്ലിയെ ചോദ്യം ചെയ്തത് വലിയ ചർച്ചയായിരുന്നു. ബിഗ്‌ബോസ് മലയാളം ഷോയുടെ അവസാനത്തിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് ബ്ലെസ്ലി. ദിൽഷയോട് ബ്ലെസ്ലിക്ക് ഉണ്ടായിപ്പോയ പ്രണയമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ അനിയനായി കാണാം എന്നുപറഞ്ഞ ദിൽഷ ഒടുവിൽ ബ്ലെസ്ലിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഡോക്ടർ റോബിനുമായി ബ്ലെസ്ലിക്കുണ്ടായ പ്രശ്നവും ദിൽഷ വഴി വന്നുഭവിച്ചതാണ്. ആ സംഭവങ്ങളും ഇപ്പോൾ കലങ്ങിത്തെളിഞ്ഞു. കഴിഞ്ഞ ദിവസം റോബിൻ ബ്ലെസ്ലിയുടെ വീട്ടിൽ ചെന്നു. വീട്ടുകാരുമായി നേരിട്ട് സംസാരിച്ച് എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചു. ഇനിയിപ്പോൾ കൂടുതൽ പരിപാടികൾ, ഷോകൾ, പാട്ടുകൾ അങ്ങനെ ബ്ലെസ്ലിയും കൂടുതൽ ആക്റ്റീവാകാൻ തുടങ്ങുകയാണ്.

Comments are closed.