തന്റെ ആരാധികയെ പൊതുവേദിയിൽ ഉമ്മവെച്ച് ബിഗ്ഗ്‌ബോസ് താരം ബ്ലെസ്ലി.;തഗ് ഡയലോഗുകൾ ആവർത്തിച്ച ബ്ലെസ്ലിക്ക് വീണ്ടും നിറകയ്യടികൾ

ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബ്ലെസ്ലി. ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ രണ്ടാം സ്ഥാനമാണ് ബ്ലെസ്ലി സ്വന്തമാക്കിയത്. ഡോക്ടർ റോബിനെപ്പോലെ തന്നെ വലിയൊരു ആരാധകപിന്തുണയുള്ള താരം തന്നെയാണ് ബ്ലെസ്ലി. ഇപ്പോഴിതാ ബ്ലെസ്ലി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ താരത്തിന് ലഭിച്ച വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തനിക്ക് മുൻപിലേക്ക് വന്ന നെഗറ്റീവുകളെയെല്ലാം പോസിറ്റീവുകളാക്കിയ മത്സരാർത്ഥി എന്ന ഇമേജാണ് ഇന്ന് ബ്ലെസ്ലി സ്വന്തമാക്കിയിരിക്കുന്നത്. പത്തനാപുരത്ത് ഓപ്പൺ സ്റ്റേജിൽ പരിപാടിക്കെത്തിയ ബ്ലെസ്ലിയെ ഒന്ന് കാണാൻ കാത്തിരുന്നത് ആയിരങ്ങളാണ്. പാട്ടുകൾ പാടി ബ്ലെസ്ലി ആരാധകരെ കയ്യിലെടുത്തു. ബിഗ്ഗ്‌ബോസ് വീട്ടിൽ താരം പറഞ്ഞ തഗ് ഡയലോഗുകൾ ആരാധകരുടെ ആവശ്യപ്രകാരം ഒരിക്കൽ കൂടി ആവർത്തിച്ചു.

തന്നെ ഏറെ ഇഷ്ടപ്പെടുന്ന ആരാധികയുടെ അടങ്ങാനാവാത്ത സന്തോഷം കണ്ടപ്പോൾ ബ്ലെസ്ലിക്ക് തന്റെ സ്നേഹം പ്രകടിപ്പാക്കാതിരിക്കാൻ സാധിച്ചില്ല. ആരാധികയ്ക്ക് ഉമ്മ കൊടുത്തുകൊണ്ടാണ് ബ്ലെസ്ലി സ്റ്റേജിൽ മിന്നും താരമായി മാറിയത്. “കർമ്മ എന്ന് പറയുന്ന ഒന്നുണ്ട്. സത്യം മാത്രം പറയുക, നമ്മൾ ഒരു തെറ്റ് ചെയ്തുകഴിഞ്ഞാൽ ക്ഷമ ചോദിക്കുക, കണ്ടത് മാത്രം വിശ്വസിക്കുക. ഒരു പ്രായം കഴിയുമ്പോൾ പഠനം നിർത്തുന്ന ഒരു രീതിയുണ്ട്, അത് ശരിയല്ല, മരിക്കുന്നത് വരെ ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുക…” ബ്ലെസ്ലിയുടെ വാക്കുകൾക്ക് വലിയ കയ്യടികളാണ് ആരാധകർ നൽകിയത്.

കഴിഞ്ഞ ദിവസം ബ്ലെസ്ലിയുടെ വീട്ടിൽ ഡോക്ടർ റോബിൻ എത്തുകയും സംഭവിച്ച പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുൻകൈ എടുക്കുകയും ചെയ്തിരുന്നു. അതോട് കൂടി ഡോക്ടർ റോബിനും ബ്ലെസ്ലിക്കും ഇടയിലുണ്ടായിരുന്ന മഞ്ഞ് ഉരുകിയിരിക്കുകയാണ്. എന്തായാലും ബിഗ്‌ബോസ് വീട്ടിലെ ഓരോ മത്സരത്തിലും ലൂപ്‌ഹോളുകൾ കണ്ടുപിടിച്ചിരുന്ന ബ്ലെസ്ലിക്ക് അങ്ങനെയും ഒട്ടേറെ ആരാധകരെ ലഭിച്ചിരുന്നു.

Comments are closed.