ബിഗ്‌ബോസ്സിനെ വിരട്ടി ബ്ലെസ്സി!!!റോബിന്റെ പുറത്താകലിൽ ഇനി എന്താകും സസ്പെൻസ്

ബിഗ്ഗ്‌ബോസ് ഷോയുടെ പുതിയ എപ്പിസോഡുകൾ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷാൽ ബിഗ്ഗ്‌ബോസിനെ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു ബ്ലെസ്ലിയുടെ പുതിയ ഗെയിം. രാജാവിന്റെ ചെങ്കോൽ കൈക്കലാക്കിയ ശേഷം സിംഹാസനത്തിൽ നിന്നും ഇനി എഴുന്നേൽക്കില്ല എന്ന് ബ്ലെസ്ലി വാശിപിടിച്ചു. ഒരു ടാസ്ക്ക് മുഴുവൻ ഒരാൾ തന്നെ രാജാവാകുമെന്ന് ആരും പറഞ്ഞിട്ടില്ല എന്നും ചെങ്കോൽ കയ്യിൽ ഉള്ളയാൾ രാജാവെന്നും പറഞ്ഞ് ബിഗ്ഗ്‌ബോസ്സിനോട് ചെസ്സ് കളിക്കുകയായിരുന്നു ബ്ലെസ്സ്ലി.

ജാസ്മിനും അഖിലും ഉൾപ്പെടെയുള്ളവർ ബ്ലെസ്ലിയുടെ വാദത്തെ നിസാരമായി കണ്ടുവെങ്കിലും താൻ ഇനി രാജസിംഹാസനത്തിൽ നിന്ന് എഴുന്നേൽക്കണമെങ്കിൽ, തന്നെ ആരെങ്കിലും ഫിസിക്കലി ആക്രമിക്കണമെന്നും കൂടി ബ്ലെസ്സ്ലി പറഞ്ഞതോടെ എല്ലാവരും പെട്ടു. റോബിൻ പുറത്താക്കപ്പെട്ടതും ദിൽഷയുടെ സങ്കടവും കണ്ടുകൊണ്ടുള്ള ബ്ലെസ്സ്ലിയുടെ ബ്രില്ലിയന്റ് ചുവടുവെപ്പായിരുന്നു അത്‌. ഒടുവിൽ ബിഗ്ഗ്‌ബോസ് കീഴടങ്ങി. ലക്ഷ്മിപ്രിയയെ സീക്രട്ട് ടാസ്ക്കിലൂടെ രാജ്ഞിയാക്കി, പിന്നീട് ദിൽഷയെയും. തനിക്ക് കിട്ടിയ അധികാരത്തിൽ ദിൽഷ ഒന്ന് ആറാടി എന്ന് തന്നെ പറയാം.

റോബിന് വേണ്ടി റിയാസിനോട് പ്രതികാരം ചെയ്യുകയായിരുന്നു ദിൽഷ. ദിൽഷയുടെ ഒരു കള്ളത്തരം എന്തായാലും പ്രേക്ഷകർ കയ്യോടെ പൊക്കി. ദിൽഷക്ക് ഡോക്ടറോട് പ്രണയമില്ലെന്ന് ഇന്നലത്തെ എപ്പിസോഡ് കണ്ടവർ പറയില്ല. റോബിൻ ബിഗ്ഗ്‌ബോസ് വീടിന് പുറത്തായതോടെ ഡോക്ടറോടുള്ള ദിൽഷയുടെ ഒളിപ്പിച്ചുവെച്ച പ്രണയവും പുറത്തുവന്നുതുടങ്ങുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ മറയില്ലാതെ ആ പ്രണയം കാണാനും സാധിച്ചേക്കും. എന്തായാലും ബിഗ്ഗ്‌ബോസ് വീട്ടിൽ ഇപ്പോൾ രണ്ട് ഗ്രൂപ്പുകളാണ്.

റോബിൻ പുറത്തായതിൽ സന്തോഷിക്കുന്നവരും നിരാശപ്പെടുന്നവരും. കൂടുതൽ സാധ്യതകൾ ഉണ്ടായിട്ടും ‘ബിഗ്‌ബോസ് സാമ്രാജ്യം’ എന്ന വീക്കിലി ടാസ്ക്ക് അണിയറപ്രവർത്തകർ ഉടൻ അവസാനിപ്പിച്ചതായാണ് ഇപ്പോൾ പ്രൊമോയിലൂടെ കാണാൻ കഴിയുന്നത്. സീക്രട്ട് റൂമിലുള്ള റോബിന്റെ അവസ്ഥ അല്പം കഷ്ടം തന്നെയാണ്. അകത്തുള്ള കാഴ്ചകൾ കാണാൻ സാധിക്കില്ല, ഫോൺ ഉപയോഗിക്കാൻ പറ്റില്ല. തീർത്തും ഒറ്റപ്പെട്ട ജീവിതം. ഒരു തവണ ദിൽഷയെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് റോബിൻ ബിഗ്ഗ്‌ബോസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.