ബ്ലൈൻഡ് ടെസ്റ്റിലും സൂപ്പറായി ഗോപിക!!താരം കൊടുത്ത യമണ്ടൻ പണി കണ്ടോ!!കുസൃതിയുമായി താരം

നടിമാർ ബ്ലൈൻഡ് ടെസ്റ്റിൽ പങ്കെടുക്കുന്നത് അത്ര അപൂർവമായ ഒരു കാര്യമേയല്ല. പലപ്പോഴും അത്തരത്തിലുള്ള ബ്ലൈൻഡ് ടെസ്റ്റുകൾ ഓവർ എക്സ്പ്രഷനുകൾ കൊണ്ട് കുളമാകാറുമുണ്ട്. എന്നാൽ ഏറെ ചിരി വിടർത്തുന്ന ഒരു ബ്ലൈൻഡ് ടെസ്റ്റ് കാഴ്ച്ചയാണ് ഇപ്പോൾ പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നത്. സാന്ത്വനം പരമ്പരയുടെ ആരാധകരെ കൗതുകത്തിലാഴ്ത്തി നടി ഗോപിക അനിലിന്റെ ബ്ലൈൻഡ് ടെസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ഇതാദ്യമായാണ് ഒരു ബ്ലൈൻഡ് ടെസ്റ്റിൽ പങ്കെടുക്കുന്നത്.

നോൺ വെജ് അല്ലാത്തത് കൊണ്ട് മീനും മറ്റും വെക്കരുതെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്ന് ആമുഖമായി ഗോപിക പറയുന്നുണ്ട്. സാന്ത്വനത്തിലെ അഞ്ജലിയെപ്പോലെ തന്നെ സാരിയിലാണ് ഗോപിക ബ്ലൈൻഡ് ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയത്. ബ്ലൈൻഡ് ടെസ്റ്റിനായി സംഘാടകർ വെച്ച സാധനങ്ങളിൽ പലതും ഗോപിക കൈക്കലാക്കുകയായിരുന്നു. അതൊന്നും ഇനി തിരിച്ചുതരില്ലെന്ന് ഗോപിക ഒരു ചെറുചിരിയോടെ പറയുന്നുണ്ട്.

ആ വകയിൽ ഒരു പവർ ബാങ്കും മൈക്രോഫോണും താരത്തിന് ലഭിച്ചു. പിന്നീട് സംഘാടകർ അവരുടെ ഫോൺ നഷ്ടപ്പെടാതിരിക്കാൻ ഗോപികയുടെ അച്ഛന്റെ ഫോൺ തന്നെ പരിപാടിക്കായി ബുദ്ധിപൂർവം ഉപയോഗിക്കുകയായിരുന്നു. എന്തായാലും ബ്ലൈൻഡ് ടെസ്റ്റ് താൻ നന്നായി ആസ്വദിച്ചു എന്നാണ് താരം പറയുന്നത്. കോളീഫ്‌ളവെറും ചോക്ലേറ്റും ബീറ്റ്റൂട്ടും ഉൾപ്പെടെ പലവിധ സാധനങ്ങളാണ് ഗോപികക്ക് മുൻപിൽ ബ്ലൈൻഡ് ടെസ്റ്റിനായി എത്തിയത്.

സാന്ത്വനം പരമ്പരയിലെ അഞ്‌ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് ഗോപിക അനിൽ. താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും പൊതുപരിപാടികളും ആരാധകർക്ക് ഏറെ ആവേശം പകരാറുണ്ട്. പൊതുവെ മറ്റ് സീരിയൽ നായികമാർക്കൊന്നും ലഭിക്കാത്ത പ്രേക്ഷകപിന്തുണയാണ് ഗോപികക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ തുടക്കം കുറിച്ച ഗോപിക സാന്ത്വനം പരമ്പരയിലൂടെയാണ് ഇത്രയും ആരാധകരെ നേടിയെടുത്തത്.

Comments are closed.