ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് 😮😮1800 സ്ക്വയർ ഫീറ്റിലായി സുന്ദര ഭവനം

1800 സ്ക്വയർ ഫീറ്റിൽ വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ഒരു വീട് നിർമ്മിച്ച അത്തരത്തിൽ നിർമ്മിച്ച ഒരു വീടിന്റെ പ്ലാൻ ആണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 35 ലക്ഷം രൂപയാണ്. 7 സെന്റിലാണ് ഈ സുന്ദര ഭവനം നിർമ്മിച്ചിരിക്കുന്നത്.
നാല് ബെഡ്റൂമുകൾ,ഹാൾ, കിച്ചൺ എന്നിവയാണ് ഈ വീടിന്റെ മെയിൻ പ്ലാനിൽ അടങ്ങിയിരിക്കുന്നത്. അതിൽ താഴെ രണ്ട് ബെഡ്റൂമുകളും മുകളിൽ രണ്ട് ബെഡ്റൂമുകളും വരുന്നു ഇവ നാലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം ഉള്ളവയാണ്. വിശാലമായ ഒരു സിറ്റൗട്ട് ഉണ്ട്.

സിറ്റൗട്ടിലെ ഡബിൾ ഡോർ തുറന്ന് അകത്തു കയറിയാൽ വലതുഭാഗത്തായി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ചെറുതാണെങ്കിലും അതിനോട് തൊട്ടുചേർന്നുള്ള ഡൈനിങ് ഏരിയ വളരെ സ്പേഷ്യസ് ആയി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിക്കുന്നതിനായി ഇടയിലായി ഒരു വോൾ പാർട്ടീഷൻ കൊടുത്തിരിക്കുന്നു. ഹാളിന്റെ സെന്ററിൽ നിന്നാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെയറിന് താഴെയായി വാഷ് യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ഈ വീട്ടിലെ സ്റ്റെയറിന്റെ ഭംഗി ഒന്ന് എടുത്തു പറയേണ്ടതാണ്.

കിച്ചൻ രണ്ടെണ്ണമാണ് ഉള്ളത് ഒന്ന് മെയിൻ കിച്ചനും രണ്ടാമത്തേത് വർക്കിംഗ് കിച്ണും. കിച്ചണിന്റെ ടോട്ടൽ സൈസ് 12*6 ആണ് മെയിൻ കിച്ചൻ ഗ്രാൻഡ് വൈറ്റ് കോമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്.കൂടാതെ സ്റ്റോറേജ് സ്പേസുകൾ എല്ലാം മൾട്ടിവുഡിൽ തീർത്തിരിക്കുന്നു. ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് ആണ് കൗണ്ടർ ടോപ്പ് ആയി ഉപയോഗിച്ചിരിക്കുന്നത്.വീട്ടിനുള്ളിലെ സോഫ കർട്ടൻ മറ്റാമെന്റുകൾ ഇവയെല്ലാം ആകർഷണീയമാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു. ബെഡ്റൂമുകളെ കൂടാതെ ഒരു ഓപ്പൺ ബാൽക്കണി ആണ് ഉള്ളത്.

Rate this post

Comments are closed.