നിങ്ങൾക്കും എപ്പിസിയ ചെടികൾ വളർത്തി എടുക്കണോ എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ

പൂന്തോട്ട പരിപാലനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു ചെടിയാണ് എപ്പിസിയ എന്ന് പറയുന്നത്. പല രീതിയിലുള്ള ഈ പ്ലാൻറ് നട്ടുവളർത്തുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. ഇതിൻറെ വ്യത്യസ്തമായ ഇലയും പൂവും ഒക്കെ ഏതൊരാളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നിലത്ത് പടർന്ന് കിടക്കുന്നതിനേക്കാൾ ഏറ്റവും ഭംഗി പ്ലാൻറ് എവിടെയെങ്കിലും തൂക്കി ഇടുന്നതിൽ ആണ്.

അതുകൊണ്ടു തന്നെ പലരും ചെടിച്ചട്ടികളിലും ഹാങ്ങിങ് കോണിലും മറ്റും പ്ലാൻറ് നട്ടുവളർത്തി വരാറുണ്ട്. എന്നാൽ നമ്മുടെ പറമ്പിൽ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്ന തെങ്ങ് ഉപയോഗിച്ച് എങ്ങനെ മനോഹരമായ പൂന്തോട്ടം നിർമിക്കാം എന്നാണ് ഇന്ന് നോക്കുന്നതും. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പറമ്പിൽ നിന്നും ലഭിച്ച തേങ്ങ മണ്ണും ചെളിയും ഒക്കെ കളഞ്ഞശേഷം നന്നായി ഒന്ന് വൃത്തിയാക്കി എടുക്കുക.

അതിനുശേഷം തെങ്ങിൻറെ മുറിച്ച് ഭാഗത്തേക്ക് ഒരു പ്ലാൻ പോട്ടിംഗ് മിക്സ് ചേർത്ത് വയ്ക്കാവുന്നതാണ്. ഒരു ചെറിയ കുഴി പോലെ ഉണ്ടാക്കിയശേഷം പ്ലാൻറ് നടുന്നത് ആയിരിക്കും ഉത്തമം. അതിനുശേഷം സാധാരണ എത്തിയ പ്ലാൻറ് പരിപാലിക്കുന്നത് പോലെ തന്നെ നമുക്ക് ഇതിനെ പരിപാലിച്ചു എടുക്കാവുന്നതാണ്. തെങ്ങ് കുത്തനെ നിർത്തി ഇരിക്കുന്നത് കൊണ്ട് തന്നെ ഇത് താഴേക്ക് പടർന്നു കിടക്കുമ്പോൾ കാണാൻ തന്നെ ഒരു ഭംഗി ഉണ്ടാകും.

ഇടയ്ക്കൊക്കെ വെള്ളമൊഴിച്ചും ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തഴച്ചു വളർന്നു കിടക്കുന്നത് കാണാൻ സാധിക്കും. അതുപോലെ തന്നെ ഈ ചെടിയുടെ ഇലയും മറ്റുള്ളവർക്ക് വളരെയധികം ആകർഷകത്വം ഉണ്ടാക്കുന്നത് തന്നെയായതു കൊണ്ട് ഈ ഒരു ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ കാണാനും അറിയാനും വീഡിയോ മുഴുവനായും കാണൂ..

Comments are closed.