നീ കുറെ നേരം ആയല്ലോ കള്ളി പെണ്ണെ 😳കുട്ടി കുറുമ്പി കുസൃതിക്ക് പശു കുട്ടി കൊടുത്ത പണി കണ്ടോ 😳😳കാണാം വൈറൽ വീഡിയോ

ചെറുപ്പത്തിലെ നമ്മുടെ കളിക്കൂട്ടുകാരാണ് വളർത്തുമൃഗങ്ങൾ.നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നതും അവരോടൊപ്പമായിരിക്കും. അങ്ങനെ രസകരമായ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. പശുക്കുട്ടിയോടൊപ്പം കളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പശുക്കുട്ടിയോട് വഴക്ക് കൂടുകയാണ് നമ്മുടെ കുഞ്ഞുതാരം.പശുക്കുട്ടിയുടെ മുഖത്ത് തട്ടുകയും ഓളിയിടുകയുമാണ് കുഞ്ഞ്.കുഞ്ഞിന്റെ കുറുമ്പ് സഹിക്കാനാകാതെ പശു ഒന്ന് ചാടുന്നു. ഇത് കണ്ട് ഞെട്ടുകയാണ് നമ്മുടെ കുഞ്ഞുതാരം. നീ കുറേ നേരം ആയല്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.വണ്ടർ വേൾഡ് ഓഫ് വെറ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.311 കെ ലൈക്കാണ് വീഡിയോ സ്വന്തമാക്കിയത്.126 കെ ഷെയറും വീഡിയോ യ്ക്കുണ്ടായി.വീഡിയോയ്ക്ക് താഴെ നിറഞ്ഞ കമെന്റുകളും രസകരമായിരുന്നു.

ഹല്ല പിന്നെ വേണ്ട വേണ്ടാന്ന് വയ്ക്കുമ്പോ കുരുപ്പ് സമ്മതിക്കൂല, പശു സർ ഒരു മാന്യനാണ് തുടങ്ങിയ രസകരമായ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്. കുഞ്ഞിന്റെ കൂട്ടുകാരിയെപ്പോലെയല്ല അമ്മയെപ്പോലെയാണ് പശുവിന്റെ പെരുമാറ്റം. കുഞ്ഞിനെ ഉപദ്രവിക്കാതെ സ്നേഹത്തോടെ മാറിനിർത്തുകയാണ് പശു. ഏതായാലും വീഡിയോ കണ്ടാൽ വീട്ടിലൊരു പശുവുണ്ടെങ്കിൽ രസമായിരിക്കും എന്നാർക്കും തോന്നും. 30.6 കെ ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് വണ്ടർ വേൾഡ് ഓഫ് വെറ്റ്.ശില്പ എന്ന മൃഗഡോക്ടറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് ഇത്. കുഞ്ഞിന്റെ അനേകം വീഡിയോ ശില്പ ഡോക്ടർ തന്റെ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച വീഡിയോ ആണ് ഇത്.

കുഞ്ഞിന്റെ കുട്ടിക്കുറുമ്പും പശുവിന്റെ സ്നേഹവുമാണ് വീഡിയോ വൈറലാകാനുള്ള പ്രധാന കാരണം.പശു എത്ര നന്നായാണ് കുഞ്ഞിനോട് ഇടപഴകുന്നത് എന്ന അത്ഭുതത്തിലാണ് പ്രേക്ഷകർ. മൃഗത്തെ വളർത്താൻ ഭയപ്പെടുന്നവർക്ക് ധൈര്യം നൽകുന്ന വിഡിയോ കൂടിയാണിത്.കുഞ്ഞുങ്ങളെ അവ ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് പലരും മൃഗങ്ങളെ വളർത്താൻ മടിക്കുന്നത്. ഈ വീഡിയോയിലൂടെ ചിലർക്കെങ്കിലും വളർത്തുമൃഗത്തെ വളർത്താനുള്ള ആഗ്രഹവും ധൈര്യവുമുണ്ടാകാൻ സാധ്യതയുണ്ട്. ഏതായാലും കുഞ്ഞിന്റെ അടുത്ത കുറുമ്പ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.