മലയാള സിനിമയുടെ ചോക്കലേറ്റ് ഹീറോ!! വ്യത്യസ്തമായ വേഷങ്ങൾ ചെയ്‌ത്‌ ജന ഹൃദയം കയ്യടക്കിയ ഈ താരത്തെ മനസിലായോ.?? | Celebrity Childhood Photo

Celebrity Childhood Photo: നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ്. തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി പല നടി നടന്മാരും തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരം ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

എന്നാൽ, പലപ്പോഴും തങ്ങൾ സ്‌ക്രീനിൽ ഒരുപാട് തവണ കണ്ടിട്ടുള്ള നടി നടന്മാർ ആയിട്ടു പോലും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ അത് ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തിൽ, മലയാള സിനിമ ആരാധകർ ഇഷ്ടത്തോടെ റൊമാന്റിങ്ക് ഹീറോ എന്ന് വിളിക്കുന്ന ഒരു നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇന്റർനെറ്റിൽ ചിത്രം വൈറലായതോടെ, നിരവധി ആളുകളിലേക്ക് ചിത്രം ഇതിനോടകം എത്തിക്കഴിഞ്ഞു.

Celebrity Childhood Photo

1997-ൽ പുറത്തിറങ്ങിയ ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ സുധി ആയി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ കുഞ്ചാക്കോ ബോബന്റെ കുട്ടികാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ റൊമാന്റിക് ഹീറോ പട്ടം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കുകയായിരുന്നു.

2005 വരെ ബിഗ് സ്ക്രീനിൽ തിളങ്ങിനിന്ന കുഞ്ചാക്കോ ബോബൻ, പിന്നീട് സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു. ശേഷം, 2010 മുതൽ സിനിമയിൽ സജീവമായ കുഞ്ചാക്കോ ബോബൻ ഇന്നും മലയാള സിനിമയിൽ ചോക്ലേറ്റ് നായകനായി തിളങ്ങി നിൽക്കുന്നു. ‘2018’ ആണ് കുഞ്ചാക്കോ ബോബന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ‘പത്മിനി’, ‘അറിയിപ്പ്’ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ വർഷം കുഞ്ചാക്കോ ബോബന്റെതായി റിലീസിന് തയ്യാറെടുക്കുന്നത്.