വെബ് സീരിസിലൂടെ ജന ശ്രദ്ധ നേടിയ താരം!! തന്റെ അമ്മക്കൊപ്പമുള്ള ഈ കുട്ടി ആരാണെന്ന് മനസ്സിലായോ.?? | Celebrity Childhood Photo

Celebrity Childhood Photo: വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ അമ്മയോടൊപ്പം ഉള്ള ഈ പഴയകാല ചിത്രം ഈ നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. ഈ ചിത്രം കാണുമ്പോൾ ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?

യൂട്യൂബിൽ ഏറെ പ്രേക്ഷകരുള്ള ‘കരിക്ക്’ സീരീസിലൂടെ ശ്രദ്ധേയയാവുകയും, ‘വൈറസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടി ദീപ തോമസ് ആണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന അമ്മയോടൊപ്പം ഉള്ള കുട്ടി. ‘അമ്മയും ഞാനും’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദീപ തോമസ് തന്റെ അമ്മയോടൊപ്പം ഉള്ള തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചത്. നായികയായി എത്തിയ ദീപ തോമസിന്റെ ആദ്യചിത്രം തന്നെ വലിയ വിജയമായി മാറിയിരുന്നു.

Celebrity Childhood Photo

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിൽ ഹൗസ് സർജൻ ആയിയാണ് ദീപ വേഷമിട്ടത്. ശേഷം, ജിസ് ജോയ് സംവിധാനം ചെയ്ത ‘മോഹൻകുമാർ ഫാൻസ്’ എന്ന് ചിത്രത്തിൽ ബ്രൈറ്റി എന്ന കഥാപാത്രത്തെയാണ് ദീപ തോമസ് അവതരിപ്പിച്ചത്. 2021-ൽ പുറത്തിറങ്ങിയ റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലാണ് ദീപ തോമസ് ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശ്രീനാഥ് ഭാസി അവതരിപ്പിച്ച ആന്റണി ഒലിവർ എന്ന കഥാപാത്രത്തിന്റെ ഗേൾഫ്രണ്ട് ആയ പ്രിയ ജോസഫ് എന്ന കഥാപാത്രത്തെയാണ് ഹോം എന്ന ചിത്രത്തിൽ ദീപ തോമസ് അവതരിപ്പിച്ചത്. ഈ കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. ഏറ്റവും ഒടുവിൽ, അഷറഫ് ഹംസ സംവിധാനം ചെയ്ത ‘സുലൈഖ മൻസിൽ’ എന്ന ചിത്രത്തിലാണ് ദീപ തോമസ് അഭിനയിച്ചത്.