Celebrity Childhood Viral Photos: ഇന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. അദ്ദേഹത്തിന്റെ അപൂർവമായിട്ടുള്ള ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു മുംബൈ സ്വദേശി ആണെങ്കിൽ കൂടി, ഇന്ത്യയിലുള്ള ജനങ്ങൾ മുഴുവൻ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.
എന്ന് മാത്രമല്ല, മലയാളികൾക്ക് ഇദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ട്. മലയാളികളുമായി ഇദ്ദേഹത്തിന് ഒരു ബന്ധമുണ്ട് എന്നും പറയാം. തീർച്ചയായും ഇദ്ദേഹത്തിന്റെ ഈ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇദ്ദേഹം ആരാണെന്ന് നിങ്ങളിൽ പലർക്കും പിടികിട്ടിക്കാണും. അതെ, ക്രിക്കറ്റ് എന്ന ഗെയിമിൽ വിവിധ റെക്കോർഡുകൾ സൃഷ്ടിച്ച്, ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
Celebrity Childhood Viral Photos
ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ധാരാളം ആരാധകരുള്ള സച്ചിന് മലയാളികളോട്, ക്രിക്കറ്റ് എന്ന ഗെയിമിന് ഉപരി മറ്റൊരു ബന്ധം ഉണ്ട്. മലയാളികളുടെ ഇഷ്ട ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകത്ത് തന്നാലാവുന്ന എല്ലാ നേട്ടങ്ങളും കൈവരിച്ച സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് തന്റെ അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധക ലോകവും കായിക ലോകവും മറ്റു കല സാംസ്കാരിക മേഖലകളിൽ നിന്നുള്ള ആളുകളും സച്ചിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജന്മദിന ആശംസകൾ നേർന്ന് ഒഴുകിയെത്തി കൊണ്ടിരിക്കുകയാണ്.
ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ സച്ചിൻ ടെണ്ടുൽക്കർ, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ കളിക്കാരൻ കൂടിയാണ്. സച്ചിന്റെ പിതാവ് രമേശ് ടെണ്ടുൽക്കർ ഒരു മറാത്തി സാഹിത്യകാരനായിരുന്നു. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വളർന്നുവരുന്ന ഒരു ക്രിക്കറ്റ് താരമാണ്. നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ മെന്റർ ആണ് സച്ചിൻ ടെണ്ടുൽക്കർ.