ഉപ്പച്ചിയുടെ ചിങ്കിടിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ:സലീം കൊടത്തൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

മാപ്പിളപ്പാട്ട് കലാകാരൻ സലീം കുളത്തൂരിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. മലയാളികൾക്ക് നിരവധി ഗാനങ്ങളുടെ പുതു ഭാവുകത്വം ആയിരുന്നു സലിം സമ്മാനിച്ചത്.സലീമിന്റെ ഞാൻ കെട്ടിയ പെണ്ണിനിത്തിരി ചന്തം കുറവാണ് എന്ന പാട്ട് അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല.ആ ​ഗാനം മലയാളികൾ എല്ലാവരും ഒരേ സ്വരത്തിൽ ആയിരുന്നു ആലപിച്ചുകൊണ്ട് നടന്നിരുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ സലീമിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ജീവിതത്തിൽ വളരെയധികം പ്രയാസങ്ങളിലൂടെയാണ് സലീം കടന്നു പോയതെന്ന് അടുത്ത കാലത്തായി പുറത്തു വരികയായിരുന്നു. മറ്റുള്ളവർ തൻറെ മകളുടെ കുറവ് നോക്കി സഹതപിച്ചപ്പോൾ ഞാൻ അവളുടെ മികവുകളെ ഓർത്ത് അഭിമാനിക്കുന്ന അച്ഛൻ ആയി മാറിയിരുന്നു എന്ന താരത്തിന്റെ വാക്കുകൾ മലയാളികൾ ഒന്നാകെ ആയിരുന്നു ഏറ്റെടുത്തത്.

സങ്കടങ്ങളിലേക്ക് നോക്കുന്നതിനു പകരം ജീവിതത്തിലെ മികവുകളിലേക്ക് നോക്കണം എന്ന് ഞാൻ പഠിച്ചത് മകളിലൂടെ ആയിരുന്നു എന്നാണ് സലിം പറഞ്ഞത്. മകൾ ഹന്നയ്ക്ക് ചില കുറവുകളുണ്ടെങ്കിലും സലീമും ഭാര്യയും അതൊന്നും അറിയിക്കാതെയാണ് അവളെ വളർത്തുന്നത്. ഇപ്പോൾ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് സലീം പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്. സലീമിന്റെ കുറിപ്പ് ഇങ്ങനെ

കുറച്ചു നാളുകൾക്ക് മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയെ ആയിരുന്നു. എങ്കിൽ ഇന്ന് അവളെ നിങ്ങളെല്ലാവരും സ്വീകരിച്ചതിലും വലിയൊരു സന്തോഷം ഞാൻ കാണുന്നില്ല. ഞാൻ ഈ ലോകത്തിൻറെ സൗന്ദര്യം കണ്ടതും അതും എൻറെ മകളിലൂടെ ആയിരുന്നു അതുകൊണ്ട് എനിക്ക് മറ്റൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. ഉപ്പച്ചിയുടെ ചിങ്കിടിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ..ഹന്നയെ എല്ലാവരും ഹൃദയത്തോട് ചേർക്കുമല്ലോ..അവളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ

Comments are closed.