വെറൈറ്റി ആഘോഷവുമായി പുഴയിൽ :സർപ്രൈസ് പുറത്തുവിട്ട് ഉണ്ണിമായ

മലയാളം യൂട്യൂബർമാരിൽ ഏറെ പ്രശസ്തയാണ് ഉണ്ണിമായ.simplymystyleunni മൈ സ്റ്റൈൽ ഉണ്ണി എന്ന യൂട്യൂബ് ചാനലിലൂടെ ചെറിയ കാലം കൊണ്ടാണ് ഉണ്ണിമായ ഒരു വലിയ ആരാധകവൃന്തം തന്നെ സൃഷ്ടിച്ചെടുത്തത്.മേക്കപ്പ് ടിപ്പ്സും ഡെയ്ലി ലൈഫ് സ്റ്റൈലും പറയുന്ന ഉണ്ണിമായയുടെ യു ട്യൂബ് ചാനലിന് 15.4 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണുള്ളത്. കേരളത്തിലേക്ക് ആദ്യമായി ഗോൾഡൻ ബട്ടൺ കൊണ്ടുവന്ന യൂട്യൂബർ മാരിൽ ഒരാൾ കൂടിയാണ് ഉണ്ണിമായ. മലയാളി പെൺകുട്ടികളുടെ ഏറെ ഇഷ്ടപ്പെട്ട ബ്യൂട്ടി ബ്ലോഗർ കൂടിയാണ് ഉണ്ണിമായ.

കഴിഞ്ഞ മാസമായിരുന്നു ഉണ്ണിമായയുടെയും ഡോക്ടർ ലെസ്ലി ജോസഫിന്റെയും വിവാഹം. ഇരുവരുടെയും വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്രയിലാണ് ഇപ്പോൾ ഇരുവരും. മൂന്നാറിൽ ആണ് ഇപ്പോൾ ഇവർ ഉള്ളത്. മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളും ഉണ്ണിമായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള സന്തോഷത്തിന് ഇടയിൽ മറ്റൊരു സന്തോഷങ്ങൾ കൂടി ഉണ്ണിമായയെ തേടിയെത്തിയിരിക്കുകയാണ്

കാര്യം വേറൊന്നുമല്ല, ഉണ്ണിമായയുടെ ഇൻസ്റ്റാ പേജിന് 300K ഫോളോവേഴ്‌സും യൂട്യൂബിൽ 1.5 മില്യൺ സബ്സ്ക്രൈബേഴ്‌സും കടന്നിരിക്കുകയാണ്. അതുപോലെതന്നെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയതും കൂടി ആഘോഷമാക്കിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായും എന്നാൽ ലളിതമായ രീതിയിലുമാണ് ഈ സന്തോഷം ഉണ്ണിമായയും ലെസ്ലിയും ആഘോഷിച്ചത്. കായലിന് നടുവിൽ കേക്ക് കട്ട് ചെയ്തു പരസ്പരം പങ്കുവെച്ച് കൊണ്ടായിരുന്നു ഇവരുടെ ആഘോഷം.നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും പ്രത്യേകതകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉണ്ണിമായ കായൽ നടുവിൽ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണിമായയുടെ ബ്യൂട്ടി ടിപ്സിന് നിരവധി പ്രേക്ഷകരാണ് ഉള്ളത്. വളരെ ലളിതവും എന്നാൽ ആകർഷകമായ രീതിയിലുമുള്ള ഉണ്ണിമായയുടെ അവതരണമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. വിവാഹശേഷവും വീഡിയോ ഇടുന്നതിൽ ഉണ്ണിമായ കുറവ് വരുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ഉണ്ണിമായ.

Comments are closed.