ഇത്തവണ കിരീടം ഞങ്ങൾക്ക് തന്നെ 😱ആത്മവിശ്വാസവുമായി പടിക്കൽ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ അവിശേഷിക്കുന്ന മത്സരങ്ങൾക്ക്‌ തുടക്കം കുറിക്കാനാണ്. ക്രിക്കറ്റ്‌ ലോകത്തെ എക്കാലവും ഏറെ ആവേശത്തിലാക്കുന്ന ഐപിഎല്ലിലെ ഈ സീസൺ കൂടി മനോഹരമാകും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. നിലവിൽ ടീമുകൾ എല്ലാം താരങ്ങളെ യൂഎഇയിൽ എത്തിക്കാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ്. അതിരൂക്ഷ കോവിഡ് സാഹചര്യവും ടീമുകളെ എല്ലാം വളരെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട് എങ്കിലും കിരീടം നേടാമെന്നുള്ള വിശ്വാസത്തിലാണ് ടീമുകൾ എല്ലാം. നിലവിൽ ടീമുകൾ എല്ലാം പരിശീലന ക്യാമ്പുകൾ ആരംഭിച്ച് കഴിഞ്ഞു.

എന്നാൽ ഇത്തവണ ഐപിൽ കിരീടം സ്വന്തമാക്കും എന്ന് എല്ലാവരും തന്നെ ഉറച്ച് വിശ്വസിക്കുന്ന ഒരു ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഈ സീസണിൽ മികച്ച പ്രകടനവുമായി ആരാധകരെ അടക്കം ഞെട്ടിച്ച ബാംഗ്ലൂർ ടീമിലെ സൂപ്പർ സ്റ്റാർ ബാറ്റ്‌സ്മാന്മാർ അടക്കം മികച്ച ഫോം തുടരുകയാണ്. സീസണിന്റെ തുടക്കം തുടർ ജയങ്ങളോടെ വളരെ അധികം ആഘോഷമാക്കി മാറ്റിയ ബാംഗ്ലൂർ ടീമിനെ ഇത്തവണ കിരീടനേട്ടം സ്വന്തമാക്കാനായി നയിക്കുകയെന്നത് നായകൻ വിരാട് കോഹ്ലിയുടെയും പ്രധാന ലക്ഷ്യമാണ്. ഐപിൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടുവാൻ ബാംഗ്ലൂർ ടീമിനും പക്ഷേ സാധിച്ചിട്ടില്ല.

അതേസമയം രണ്ടാംപാദ മത്സരങ്ങൾ തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഭാവി പ്രതീക്ഷകൾ തുറന്ന് പറയുകയാണ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത്ത് പടിക്കൽ.”ഈ സീസണിൽ കിരീടം സ്വന്തമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങൾ മികച്ച പ്രകടനം വീണ്ടും വീണ്ടും ആവർത്തിക്കാൻ തന്നെയാണ് തീവ്ര ശ്രമങ്ങൾ നടത്തുന്നത്. ആദ്യം ഘട്ടത്തിൽ തുടർച്ചയായി മത്സരങ്ങൾ ജയിക്കാനായി സാധിച്ചു. അതേ നേട്ടം തുടരണം. ടീമിൽ മികച്ച താരങ്ങൾ അനേകമാണ്. കൂടാതെ പകരക്കാരായി വന്ന താരങ്ങളും ഏറ്റവും ബെസ്റ്റ് തന്നെയാണ്. “താരം അഭിപ്രായം വിശദമാക്കി.

Comments are closed.