ധോണിയുടെ മെന്റർ റോൾ :വിമർശനവുമായി മുൻ താരം
ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ച ഒരു സ്ക്വാഡുമായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ ദിവസം എത്തിയത്. വരാനിരിക്കുന്ന ടി :20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കായുള്ള 18 അംഗങ്ങൾ ഉൾപ്പെട്ട സ്ക്വാഡിനെയാണ് വളരെ ഏറെ ആകാംക്ഷകൾക്ക് ഒടുവിൽ പ്രഖ്യാപിച്ചത്. നായകൻ വിരാട് കോഹ്ലി നയിക്കുന്ന സ്ക്വാഡിൽ പ്രമുഖ താരങ്ങൾ പലരും ഇടം പിടിച്ചപ്പോൾ ശിഖർ ധവാൻ അടക്കം ചില സീനിയർ താരങ്ങളെ ഒഴിവാക്കിയത് ചർച്ചയായി. കൂടാതെ സീനിയർ ഓഫ് സ്പിന്നർ അശ്വിനും ടീമിലേക്ക് അവസരം ലഭിച്ചു.
എന്നാൽ ക്രിക്കറ്റ് ആരാധകരെയെല്ലാം ഏറെ ത്രില്ലടിപ്പിച്ചാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ നായകനുമായ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യൻ സ്ക്വാഡിനൊപ്പം ബിസിസിഐ സെലക്ട് ചെയ്തത്. താരത്തെ ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലാണ് നിയമിച്ചത്. താരം വരുന്നത് യുവ താരങ്ങളെ എല്ലാം വളരെ അധികം സഹായിക്കുമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്. കൂടാതെ മൂന്ന് ഐസിസി ടൂർണമെന്റുകൾ ജയിച്ച ധോണിയുടെ എക്സ്പീരിയൻസ് കൂടി ഉപയോഗിക്കാം എന്നും ടീം വിശ്വസിക്കുന്നു
അതേസമയം ധോണിയുടെ പുത്തൻ റോൾ വിമർശനങ്ങൾക്കും കൂടി കാരണം ആയിട്ടുണ്ട്.ടീമിലെ ധോണിയുടെ മെന്റർ റോളിനെ പിന്തുണച്ച് പല മുൻ താരങ്ങളും രംഗത്ത് എത്തിയെങ്കിലും ഈ ഒരു റോൾ എതിരെ സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഹെഡ് കോച്ച് രവി ശാസ്ത്രി അടക്കം ടീമിനോപ്പം ഉള്ള സാഹചര്യത്തിൽ ധോണി എന്തിന് എന്നൊരു ചോദ്യവും അജയ് ജഡേജ ചോദ്യം ഉയർത്തുന്നു.
“ധോണിയുടെ വരവ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളെ എത്രത്തോളം സഹായിക്കും എന്നത് ഞാൻ ചിന്തിക്കുന്നില്ല. പക്ഷേ ഇന്ത്യൻ ടീമിന്റെ അനേകം ജയങ്ങൾക്ക് പിന്നിലുള്ള ശക്തിയാണ് ഹെഡ് കോച്ച് രവി ശാസ്ത്രി. ശാസ്ത്രിക്കും പുറമേ മറ്റൊരു ഉപദേശകൻ ടീമിനോപ്പം വേണം എന്നത് ഒരൊറ്റ രാത്രി കൊണ്ട് മാത്രം ബിസിസിഐ എങ്ങനെ തീരുമാനിച്ചു “മുൻ താരം വിമർശനം കടുപ്പിച്ചു
Comments are closed.