ഇടവേള സമയം ആഘോഷമാക്കി നസ്രിയ :വീണ്ടും ആരാധകർക്ക് സന്തോഷവാർത്ത

മലയാളി പ്രേക്ഷകരുടെ മനം കവർന്ന കുട്ടി താരമായിരുന്നു നസ്രിയ നസീം. അവതാരികയായി എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ താരം മലയാളികളുടെ മാത്രമല്ല തമിഴകത്തെയും സ്വകാര്യ സ്വത്ത് എന്ന് വേണമെങ്കിൽ പറയാം. ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് നിവിൻ പൊളിയുടെ നായികയായി മലയാളത്തിലും ആര്യയുടെ നായികയായി തമിഴിലും ഒരുപോലെ തിളങ്ങി നിന്നിരുന്നു.അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം. പിന്നീട് അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത് പോയ താരം 2018 ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിലും പിന്നീട് വ്യത്യസ്ത ഗെറ്റപ്പിൽ 2020 ൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിലും അഭിനയിച്ചു.

അഭിനയരംഗത്ത് നിന്ന് താരം ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെ കുടുംബ വിശേഷങ്ങളും ഫഹദിന്റെ പുത്തൻ ചിത്രങ്ങളുടെ വിശേഷങ്ങളും ട്രിപ്പുകൾ പോകുന്നതിന്റെ വിശേഷങ്ങളും മടക്കം നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള താരങ്ങളിൽ ഒരാളാണ് നസ്രിയ നസീം. അതുകൊണ്ട് തന്നെ നസ്രിയ ഇടുന്ന പോസ്റ്റുകളും വീഡിയോകളും എല്ലാം തന്നെ വളരെ വേഗത്തില്‍ ചര്‍ച്ചയാക്കപ്പെടാറുണ്ട്.   ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നസ്രിയ അനിയൻ നാവിനുമൊപ്പമുള്ള ഒരു റീൽസ് വീഡിയോയാണ്

ഇടയ്ക്കിടയ്ക്ക് നവിൻനൊപ്പം  പങ്കുവയ്ക്കുന്ന  റീൽസ് വീഡിയോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ  ഏറ്റെടുക്കാറുമുണ്ട്.മലയാളത്തിലെ അമ്പിളി എന്ന ചിത്രത്തിലെ ബോബി എന്ന കഥാപാത്രമായിട്ടാണ് നവിൻ സിനിമാരംഗത്തേക്ക് അരങ്ങേറിയത്. വളരെ പെട്ടെന്ന് തന്നെ നാവിനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.മലയാളത്തിലും തമിഴിനും അപ്പുറം തെലുങ്ക് സിനിമയിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോൾ

വിവേക് ആത്രേ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന  റോമാന്റിക് കോമഡി ചിത്രമായ ‘അന്റെ സുന്ദരനികി’ എന്ന സിനിമയിലാണ് നസ്രിയ നായികയായി അഭിനയിക്കുന്നത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.  സിനിമയില്‍ ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് നടി എത്തുന്നതെന്നും പറയുന്നുണ്ട്

Comments are closed.