പത്മസരോവരത്തിൽ നിന്നുള്ളത് ആഘോഷകാഴ്ചകൾ മാത്രം :കാവ്യക്ക്‌ ഒപ്പമെത്തി മീനാക്ഷി

സോഷ്യൽ മീഡിയ എപ്പോഴും ഏറെ ആകാംക്ഷയോടെ പിന്തുടരുന്ന താരപുത്രി ആണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ ഓരോ പോസ്റ്റും സൈബർ ആരാധകർ ആഘോഷം ആക്കാറുണ്ട്. ഡാൻസ് ഇൻസ്റ്റാഗ്രാം റീലുകളും ഒപ്പം സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചില ചിത്രങ്ങളുമൊക്കെയായി മീനാക്ഷിയും ഇടയ്ക്കൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ കാവ്യാമാധവന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളും ചർച്ചയായിരിക്കുന്നത്. ഐ മീനാക്ഷി ദിലീപ് എന്ന തന്റെ ഔദ്യോഗിക ഇൻസ്റ്റ പേജിലാണ് താരപുത്രി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘പിറന്നാൾ ആശംസകൾ,ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാവ്യയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും കാവ്യയ്ക്കും ദിലീപിനൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവുമാണ് മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രങ്ങളിലൊന്നും ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മി ഇല്ലാ എന്നുള്ളതും ശ്രദ്ധേയമാണ്.കാവ്യയ്ക്കൊപ്പം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ നമിതാ പ്രമോദിനും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡേ സിസ്റ്റർബുജി… ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദാറ്റ്സ് ക്യൂട്ട്, മാമ്മാട്ടീസ് ബുജി ഓൾവെയ്സ്’ എന്നാണ് മീനാക്ഷിയുടെ പോസ്റ്റിന് മറുപടിയായി നമിത പ്രമോദ് പറഞ്ഞിരിക്കുന്നത്.

കോയമ്പത്തൂരിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. വളരെ അത്യാവശ്യ കാര്യങ്ങൾക്കും വീട്ടിൽ എന്തെങ്കിലും ആഘോഷങ്ങൾ ഉള്ളപ്പോൾ മാത്രവുമാണ് മീനാക്ഷി സാധാരണയായി നാട്ടിലേക്ക് വരാറുള്ളത്. ഓണത്തിനാണ് ഇതിനുമുൻപ് മിനാക്ഷി വീട്ടിൽ വന്നു മടങ്ങിയത്. ഇപ്പോഴത്തെ ഈ വരവ് രണ്ടാനമ്മയായ കാവ്യയുടേയും ഉറ്റസുഹൃത്തായ നമിതയുടെ ബർത്ത് ഡേ ആഘോഷങ്ങൾക്കാണ് എന്ന കാര്യത്തിൽ സംശയമില്ല.

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്ന ദിലീപിന്റെയും മഞ്ജുവാര്യരുടെയും ഏകമകളാണ് മീനാക്ഷി ദിലീപ് എന്ന മീനൂട്ടി. എന്നാൽ ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടിയതോടെ മീനാക്ഷി അച്ഛനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിച്ചെങ്കിലും മീനൂട്ടി തീരുമാനത്തിൽ മാറ്റം വരുത്തിയില്ല, അച്ഛനൊപ്പം തന്നെ പൂർണ പിന്തുണയുമായി നിന്നവെന്നത് ഇന്നും ചർച്ചാവിഷയമാണ്.

Comments are closed.