കീടബാധ ഇല്ലാതിരിക്കാൻ വീട്ടിൽ എളുപ്പം തയ്യാറാക്കുന്ന ജൈവ കീടനാശിനി! എല്ലാ കീടങ്ങളെയും ഓടിക്കാൻ ഇതൊന്ന് മതി.!!

കീടബാധ ഇല്ലാതിരിക്കാൻ വീട്ടിൽ എളുപ്പം തയ്യാറാക്കുന്ന ജൈവ കീടനാശിനി! എല്ലാ കീടങ്ങളെയും ഓടിക്കാൻ ഇതൊന്ന് മതി. ഇന്ന് നമ്മൾ ഇവിടെ തയ്യറാക്കാൻ പോകുന്നത് ചെടികൾക്ക് വേണ്ടിയുള്ള ഒരു ജൈവ കീടനാശിനിയാണ്. നമ്മൾ തോട്ടത്തിലെ ചെടികളെ ബാധിക്കുന്ന എല്ലാവിധ രോഗങ്ങൾക്കും പ്രത്യേകിച്ച് ചെടികളിലുണ്ടാകുന്ന പുഴുക്കളുടെ ശല്യത്തിനുള്ള പ്രധിവിധിയുമായാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ യാതൊരുവിധ ചിലവുമില്ലാതെ

വളരെ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്നതാണ്. അതുടൊപ്പം ചെടികൾക്ക് ആവശ്യമായിട്ടുള്ള ഒരു ജൈവവളവും കൂടി നമ്മൾ ഇവിടെ തയ്യാറാകുന്നുണ്ട്. അപ്പോൾ ചെടികൾക്ക് ആവശ്യമായിട്ടുള്ള ജൈവകീടനാശിനി തയ്യാറാകാനായി നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മുടെയൊക്കെ പറമ്പിൽ കാണുന്ന കമ്മൽചെടി അല്ലെങ്കിൽ സിംഗപ്പൂർ ഡെയ്‌സി ആണ്. പറമ്പിലും റോഡരികിലുമൊക്കെ ഉണ്ടാകുന്ന ഈ ചെടിയെ വീഡിയോയിൽ

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. പറമ്പിലും മറ്റും തിങ്ങി വളരുന്ന ഒരു ചെടിയാണിത്. ഈ ചെടി വേരൊടെ ഒരുപിടി പറിച്ചെടുത്ത് ഒരു ബക്കറ്റിലേക്കിടുക. എന്നിട്ട് അതിലേക്ക് ചെടി മുങ്ങുന്ന വരെ വെള്ളം ഒഴിച്ച് ഒരു അഞ്ചു ദിവസം മാറ്റിവെക്കുക. അതിനുശേഷം ഇതിലെ വെള്ളം ബക്കറ്റിൽ നിന്നും അരിവെച്ച് അരിച്ച് പിഴിഞ്ഞെടുക്കുക. എന്നിട്ട് ഇതിലെ 1 ltr മിശ്രിതം 10 ltr വെള്ളത്തിൽ കലക്കി വലിയ ചെടികൾക്കും 1/2 ltr മിശ്രിതം 10 ltr വെള്ളത്തിൽ കലക്കി

പറിച്ചുനട്ട ചെടികൾക്കും ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കീടബാധ ഉണ്ടാകാതെ നല്ല കരുത്തായി വളരുകയും ചെയ്യും. ഇത് ചെടികളുടെ മേലേക്ക് കപ്പുകൊണ്ട് തളിച്ച് കൊടുക്കാവുന്നതാണ്. വലിയ ചിലവൊന്നും ഇല്ലാതെതന്നെ തയ്യാറാക്കാവുന്നതാണിത്. എങ്ങിനെയാണ് ഇത് ഉണ്ടാകുന്നത് എന്ന് വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടുനോക്കി നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit: PRS Kitchen

Comments are closed.