ചെറുപയറിന് ഇത്രയും ഗുണങ്ങളോ 😱😱ആരും അറിഞ്ഞില്ലേ ഇതൊക്കെ

പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഉണ്ടാവും. എത്രതന്നെ മരുന്നുകൾ ഉപയോഗിച്ചിട്ടും ഇവ പലരിൽ നിന്നും വിട്ടു പോകാറില്ല. മാത്രമല്ല ഇതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ നമുക്ക് കാണാവുന്നതാണ്. എന്നാൽ നാം ഉപയോഗിക്കുന്ന ചെറുപയറിന് പ്രമേഹം കൊളസ്ട്രോൾ പോലെയുള്ള ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള കരുത്ത് ഉണ്ടെന്ന് നമുക്ക് പലർക്കും അറിയാത്ത ഒന്നാണ്.

ജീവിതശൈലി രോഗങ്ങൾ മാത്രമല്ല ക്യാൻസറിനെ പോലും ചെറുക്കാൻ ചെറുപയർ അത്യുത്തമമാണ്. പ്രോട്ടീനും കാൽസ്യവും എല്ലാം അടങ്ങിയ ഈ ഒരു ചെറുപയറിലൂടെ എങ്ങനെ നമ്മുടെ രോഗങ്ങൾ മാറ്റാൻ സാധിക്കുമെന്ന് നമുക്ക് നോക്കാം. മുളപ്പിച്ചെടുത്ത ചെറുപയറാണ് ഇവിടെ നമുക്ക് ആവശ്യമുള്ളത് എന്നതിനാൽ തന്നെ അവ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി കുറച്ച് ചെറുപയർ എടുത്ത ശേഷം അവ വെള്ളത്തിൽ കുതിർത്ത്‌ വെക്കുക.

തുടർന്ന് എട്ടു മണിക്കൂറിനു ശേഷം അവ പരിശോധിക്കുകയാണെങ്കിൽ ചെറിയ രീതിയിൽ മുള വന്നതായി നമുക്ക് കാണാൻ സാധിക്കും.തുടർന്ന് ആ വെള്ളം ഒഴിവാക്കിയ ശേഷം പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് കാൽഭാഗം വീതം ഇവ മാറ്റുക. ഗ്ലാസിന്റെ അടിഭാഗത്ത് ചെറിയ രീതിയിൽ ദ്വാരങ്ങൾ ഇടാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ ഗ്ലാസുകളിൽ നിറച്ച ചെറുപയർ കറുത്ത കോട്ടൺ തുണികൊണ്ട് മൂടിവെക്കാനും നാം ശ്രദ്ധിക്കണം.

തുടർന്ന് പ്രകാശം കടക്കാത്ത രീതിയിലുള്ള ഒരു കോട്ടൺ ബാഗിനുള്ളിൽ ഇവ നാലു ദിവസത്തോളം സൂക്ഷിക്കുകയും ചെയ്യുക. എന്നാൽ ദിവസവും ഇവയിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നാലാം ദിവസം പരിശോധിക്കുകയാണെങ്കിൽ പൂർണമായും വേരുകളും മുളയും വന്ന രീതിയിൽ ചെറുപയറിനെ നമുക്ക് കാണാൻ സാധിക്കും.ഈയൊരു ചെറുപയർ തോരനായോ സലാഡ് ആയോ ഉപയോഗിച്ചാൽ ജീവിതശൈലി രോഗങ്ങൾ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് മോചനം ലഭിക്കുന്നതാണ്.

Comments are closed.