മഴക്കാലത്ത് ചവിട്ടിയോ കിച്ചൻ ടൗവ്വലോ തോർത്തോ ഒട്ടും തന്നെ ഉരച്ചു കഴുകി ബുദ്ധിമുട്ടണ്ട.. എളുപ്പത്തിൽ ക്ലീൻ ചെയ്യാം.!! | Cleaning Doormats and Towel

നമ്മളിൽ പലരും അടുക്കളയിൽ പല പ്രശ്നങ്ങളും നേരിടാറുണ്ട്. അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് മഴക്കാലത്തു അഴുക്ക് പിടിക്കുന്ന ചവിട്ടിയും, കിച്ചൻ ടൗവലും മറ്റും. ഇതുണ്ടാക്കുന്ന ദുർഗന്ധം വേറെയും. ഇത് മാത്രമല്ല മറ്റു പല പ്രശ്നങ്ങളും അതുമൂലം പല വീടുകളിലെയും അടുക്കളയിൽ ഉണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയ്ക്കുള്ള ചില പൊടിക്കൈകൾ നമുക്ക് ഇന്ന് പരിചയപ്പെടാം.

പല വീടുകളിലെയും ചവിട്ടികൾ അധികമൊന്നും അലക്കാറില്ല എന്നതാണ് സത്യം. എന്നാൽ അത് അത്ര നല്ലതല്ല എന്നറിയുക. രണ്ട് ആഴ്ചയിലൊരിക്കൽ എങ്കിലും നിർബന്ധമായും വീട്ടിൽ ഉപയോഗിക്കുന്ന തുണി കൊണ്ടുള്ള ചവിട്ടി, കിച്ചൺ ടൗവ്വൽ എന്നിവ വൃത്തിയാക്കാൻ നമ്മൾ ശ്രദ്ധിക്കുക. വാഷിംഗ് മെഷീനിലിട്ട് അലക്കുന്നത് ആയിരിക്കും നല്ലത്. ചവിട്ടികളിൽ കറകളും മറ്റും ഉണ്ടെങ്കിൽ ആ ഭാഗത്ത് അല്പം പഞ്ചസാര കുഴമ്പ് പുരട്ടിയശേഷം കഴുകിയാല്‍ മതി.

ഇത് വസ്ത്രങ്ങളി കറ പറ്റിയാലും ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ കറകൾ പോയിക്കിട്ടും. ഇനി ഒരുപാട് അഴുക്ക് പിടിച്ചതാണങ്കിൽ ഒരു വലിയ പാത്രത്തിൽ കിച്ചൻ ടൗവ്വൽ ഇട്ട്, വെള്ളം തിളപ്പിച്ച്‌ അതിലേക്ക് ഒരു ടീസ്പൂൺ അപ്പക്കാരം ഇടുക. ഒപ്പം ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടിയും ഇടുക. 5 മിനിറ്റ് ഇത് നന്നായി തിളക്കുമ്പോൾ തന്നെ ഇതിലെ അഴുക്കെല്ലാം ഇളകി പുറത്തുവരും. ചവിട്ടി തിളച്ച വെള്ളത്തിൽ ഇട്ട ശേഷം, അതിലേക്ക്

ഉപ്പ്, സോപ്പ് പൊടി എന്നിവയിട്ട് കഴുകിയാൽ അഴുക്ക് പോയി കിട്ടും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും ബാക്കി വിവരങ്ങളും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം അറിയാതെ പോയല്ലോ. Video credit : Ansi’s Vlog

Comments are closed.