നുള്ളിയാൽ തീരാത്ത കറിവേപ്പില വീട്ടിൽ തന്നെ.!! ഇത് മണ്ണിൽ കുഴിച്ചിട്ടാൽ കറിവേപ്പ് കാടുപോലെ തഴച്ചു വളരും.👌👌 | curry leaves cultivation tips
ഒരു വീട്ടില് ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. എന്നാൽ സ്ഥലങ്ങളിലും ഒരുപോലെ കറിവേപ്പ് കിട്ടണമെന്നില്ല. ചില മൂലകങ്ങളുടെ അഭാവവും സാന്നിധ്യവും

വേപ്പില വളരാൻ അത്യാവശ്യമാണ്. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി. അതിനായി കമ്പി കഷ്ണങ്ങളോ ആണിയോ എടുത്ത് 2 ആഴ്ച വെള്ളത്തിൽ ഇട്ടു വെക്കുക. ഈ വെള്ളം വേപ്പിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. മണ്ണിൽ ആണി കുഴിച്ചിടുന്നതും മണ്ണിൽ അയണിന്റെ സാന്നിധ്യം ഉണ്ടാവാൻ ഗുണമാണ്.
ഇത് കറിവേപ്പ് ചെടി ചുറ്റും ഒഴിച്ച് കൊടുത്താൽ നല്ല വ്യത്യാസം അറിയാവുന്നതാണ്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : URBAN ROOTS
Comments are closed.