
ഏറ്റവും പുതിയ ട്രിക്ക് തെർമോക്കോൾ ചുമ്മാ കളയല്ലേ.!! ഒരു കഷ്ണം മാത്രം മതി കറിവേപ്പ് മരം പോലെ തഴച്ചു വളരും; കറിവേപ്പില ഇനി നുള്ളി മടുക്കും.!! Curry leaves krishi using Thermocol
Curry leaves krishi using Thermocol : കറിവേപ്പ് ചെടി വീടുകളിൽ വളർത്തുന്ന ഒരു ചെടിയാണ്. ഇത് വീടുകളിൽ ഉണ്ടെങ്കിൽ കറികളിലും മറ്റും ഇടാൻ കടകളിൽ നിന്നും വാങ്ങി കൊണ്ട് വരേണ്ട ആവശ്യമില്ല. കറിവേപ്പില കറികളിൽ ഇടുകയാണെങ്കിൽ കറികൾക്ക് നല്ല രുചിയും മണവും കിട്ടും. അത് മാത്രമല്ല കറിവേപ്പിലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ കൂടി ഉണ്ട്. ഇത് കടയിൽ നിന്ന് വിഷമടിച്ചത് വാങ്ങേണ്ട ആവശ്യമില്ല.
കറിവേപ്പ് വളർത്തുമ്പോൾ മരം ആയി തഴച്ച് വളരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 15 ഇഞ്ച് ചട്ടി എടുക്കുക. അലസമായി വലിച്ച് എറിയുന്ന തെർമോൾക്കോൾ ഇതിലേക്ക് പൊട്ടിച്ച് പൊട്ടിച്ച് ഇടുക. ഇത് വളം ആയിട്ടല്ല ഉപയോഗിക്കുന്നത് ചെടിയുടെ വേരോട്ടം നടക്കാൻ ആണ്. വലിയ ഇൻഡോർ ചെടികളിൽ ഇത് ഉപയോഗിക്കാം. ഇത് വെള്ളം ഊർന്ന് പോവാൻ സഹായിക്കും. ഇനി കരിയില എടുക്കുക. കരിയില ചെടിയ്ക്ക് അത്ര നല്ലതാണ്
കരിയില ചെടിയുടെ അടിയിൽ ഇടുന്നത് ചെടിയ്ക്ക് നല്ല തണുപ്പ് കിട്ടും. ഇനി ഇതിന്റെ മുകളിലേക്ക് മണ്ണ് ഇടുക. കിച്ചൺ വേസ്റ്റ് ഉപയോഗിക്കാം. ഇതിനായി ഉള്ളി തോല് തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കാം. ഇത് ചെടിയുടെ പ്രതിരോധ ശേഷി കൂട്ടും. ഇതിൽ കാൽസ്യം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇനി ഇതിലേക്ക് പുളിച്ച കഞ്ഞി വെള്ളം പുളിച്ച ചാണകവെള്ളം ഒഴിക്കുക. ഇനി ഇതിന്റെ മുകളിൽ മണ്ണ് ഇടാം. മീനിന്റെ വേസ്റ്റ് ആണ് ഉള്ളത് എങ്കിൽ അത് ഇടാം.
എന്നിട്ട് അതിന്റെ മുകളിൽ കട്ടിയിൽ മണ്ണ് ഇട്ട് കൊടുക്കണം. കറിവേപ്പിൻ്റെ തൈ എടുക്കുക. ഇത് വേരിൽ ഉണ്ടാകുന്നത് ആണ്. ഇത് ഒരുമിച്ച് നടുക. ഇതിൽ ചിലതൊന്നും നന്നാവില്ല. ഇതിൻ്റെ മുകളിലേക്ക് കുറച്ച് മണ്ണ് ഇടുക. ഇനി ഇതിന് വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിൻ്റെ ഇലയും തണ്ടും നന്നായി നനയുന്ന രീതിയിൽ ആണ് ഇത് ചെയ്യേണ്ടത്. തെർമോക്കാൾ ഇട്ടത് കൊണ്ട് ചട്ടിയ്ക്ക് വലിയ വെയ്റ്റ് ഉണ്ടാവില്ല. ഇതിന്റെ അടിയിൽ കുറച്ച് കരിയില കൂടെ ഇട്ടാൽ ഇടയ്ക്ക് നനയ്ക്കണ്ട. Curry leaves krishi using Thermocol Video Credit : POPPY HAPPY VLOGS