കേരള തനിമയിൽ മനോഹരിയായി ദിവ്യ ഉണ്ണി!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നുകൊണ്ട് നിരവധി സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ അഭിനേത്രിയാണല്ലോ ദിവ്യ ഉണ്ണി. കമൽ സംവിധാനം ചെയ്ത “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഏറെ ശ്രദ്ധ നേടുന്നത്. തുടർന്നിങ്ങോട്ട് മലയാളത്തിലെ യുവ നായിക നിരയിലേക്ക് കാലെടുത്തുവെച്ച താരം ചുരുങ്ങിയ കാലം കൊണ്ട് നിരവധി വേഷങ്ങളിൽ നിറഞ്ഞാടുകയും ചെയ്യുകയായിരുന്നു.

അഭിനയത്തോടൊപ്പം തന്നെ മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ നൃത്ത കലാരംഗത്തും ഏറെ ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിന്നുകൊണ്ട് അമേരിക്കയിൽ സ്ഥിര താമസകമാക്കുകയും ചെയ്യുകയായിരുന്നു ഇവർ. സകുടുംബം അമേരിക്കയിൽ ആണെങ്കിലും തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാൻ ദിവ്യ ഉണ്ണി സമയം കണ്ടെത്താറുണ്ട്.

മാത്രമല്ല വ്യത്യസ്ത കോസ്റ്റ്യൂമുകളിലും പശ്ചാത്തലങ്ങളിലുമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മറ്റേത് വസ്ത്രങ്ങളെക്കാളും സാരിയിലാണ് തങ്ങളുടെ പ്രിയതാരത്തെ കാണാൻ ചന്തമെന്നാണ് ആരാധകർ അവകാശപ്പെടാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്നെ ഇഷ്ടപ്പെടുന്നവർക്കായി വീണ്ടും സാരിയിൽ കിടിലൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം. ഗോൾഡൻ റെഡ് നിറത്തിലുള്ള പട്ടുസാരിയിൽ ആടയാഭരണങ്ങളെല്ലാം ധരിച്ചുകൊണ്ട് മലയാളി മങ്കയെ പോലെയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അമേരിക്കയിലെ റൈസ് യൂണിവേഴ്സിറ്റിയിൽ നിന്നും പകർത്തിയ ഈ ഒരു ചിത്രങ്ങളിലൂടെ തന്റെ സുഹൃത്തുക്കളുടെ അമേരിക്കയിലെ പുതിയൊരു സംരംഭത്തെ താരം പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. സ്റ്റെഫിൻ തോമസ് പകർത്തിയ ഈ ഒരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി ആരാധകരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. അമേരിക്കയായാലും സാരി വിട്ടൊരു കളിയില്ലേയെന്നും, മറ്റേത് വസ്ത്രങ്ങളെക്കാളും സാരിയാണ് തങ്ങളുടെ പ്രിയ താരത്തിന് അനുയോജ്യമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Comments are closed.