എന്റെ ശക്തി കുടുംബം അവർ ഇല്ലേൽ ഞാൻ 😱😱വിഷമങ്ങൾ എല്ലാം വെളിപ്പെടുത്തി ദിൽഷ

തൻറെ ആരാധകർക്കായി കൊച്ചിയിൽ വലിയൊരു മീറ്റപ്പ് സംഘടിപ്പിച്ചിരിക്കുകയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയിയാണ് ദിൽഷ. ദിൽഷയുടെ വിജയം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നുതന്നെയായിരുന്നു. ഷോയുടെ ഒന്നാംസ്ഥാനത്തേക്ക് എഴുപതാം ദിവസം വരെ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും ഡോക്ടർ റോബിൻ ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് പലരും പറഞ്ഞത് ബ്ലെസ്ലിയുടെയും റിയാസിന്റെയുമൊക്കെ പേരായിരുന്നു.

എന്നാൽ ഡോക്ടർ റോബിന്റെ പിന്തുണ മൊത്തത്തിൽ ദിൽഷക്ക് ലഭിച്ചതോടെയാണ് താരം ഒന്നാം സ്ഥാനത്തേക്ക് എത്തപ്പെട്ടത്. അതിന് ശേഷവും പ്രശ്നങ്ങൾ കൊടും പിരി കൊള്ളുകയായിരുന്നു. ഒന്നാം സ്ഥാനക്കാരിയായ ദിൽഷ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഡോക്ടർ റോബിനെ തള്ളിപ്പറയുകയാണ് ഉണ്ടായത്. ഇപ്പോൾ മീറ്റപ്പ് വേദിയിൽ പൊട്ടിക്കരയുന്ന ദിൽഷയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. താൻ പലപ്പോഴും പൊട്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു പെൺകുട്ടി ആണെന്ന് തോന്നിയിട്ടുണ്ട് എന്നാണ് ആരാധകരോട് താരം പറഞ്ഞുവെക്കുന്നത്.

എന്നാൽ തനിക്ക് എല്ലാവിധത്തിലുള്ള ശക്തിയും പകർന്നുനൽകുന്നത് കുടുംബമാണ്. അച്ഛനും അമ്മയും സഹോദരിമാരുമൊക്കെ ഉൾപ്പെടുന്ന കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോൾ ബിഗ് ബോസ് ഷോയിൽ ഒന്നാം സ്ഥാനം കിട്ടിയതിന് പിന്നാലെ തന്നെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടായി. ആ പ്രതിസന്ധികളെയും അതിജീവിക്കാൻ ഇടവും വലവും ഒക്കെ നിന്ന് തനിക്ക് ശക്തിപകർന്നത് തന്റെ കുടുംബമാണ്.

ഇപ്പോൾ മാത്രമല്ല, എന്നും തൻറെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കൂട്ടായി നിൽക്കുന്നത് ഫാമിലി തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് മീറ്റപ്പ് വേദിയിൽ വിതുമ്പുകയായിരുന്നു ദിൽഷ. എന്നാൽ മീറ്റപ്പുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീഡിയോയ്ക്ക് താഴെ വിമർശനങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. റോബിനും ബ്ലെസ്ളിയുമൊക്കെ കഴിഞ്ഞല്ലോ, ഇനി അടുത്ത ടാർജറ്റ് ആരാണെന്നാണ് താരത്തോട് പ്രേക്ഷകരുടെ ചോദ്യം.

Comments are closed.