ദിൽഷയുടെ ഈയൊരു കാര്യം മാത്രം ആരും അറിയാതെ പോയല്ലോ!!! ബ്ലെസ്ലിയെ കൂട്ടുപിടിച്ചതിന് പിന്നിൽ ദിൽഷയുടെ ഉദ്ദേശ്യം ഇതായിരുന്നോ??!! സംഗതി കയ്യോടെ പിടിച്ച് പ്രേക്ഷകർ

ബിഗ്ഗ്‌ബോസ് നാലാം സീസണിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ. ഗ്രാൻഡ് ഫിനാലെയിലേക്ക് കടന്നിരിക്കുന്ന ആദ്യമത്സരാർത്ഥി കൂടിയാണ് ദിൽഷ. ബിഗ്ഗ്‌ബോസിലെത്തുന്നതിന് മുമ്പ് ഒരു ഡാൻസറായാണ് ദിൽഷയെ പ്രേക്ഷകർക്ക് പരിചയം. ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് ദിൽഷ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത ഡെയർ ദി ഫിയർ എന്ന സാഹസിക റിയാലിറ്റി ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.

കാണാക്കണ്മണി എന്ന സീരിയലിൽ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുക വഴി അഭിനയത്തിലും കൈവെച്ചിരുന്നു താരം. ഇപ്പോഴിതാ ഡാൻസും അഭിനയവുമല്ലാതെ മറ്റൊരു കഴിവും കൂടി താരത്തിനുണ്ടെന്ന് പ്രേക്ഷകർ മനസിലാക്കിയിരിക്കുകയാണ്. താരം നല്ലൊരു പാട്ടുകാരി കൂടിയാണ്. കഴിഞ്ഞ മാതൃദിനത്തിന് സഹോദരിക്കൊപ്പം ദിൽഷ പാടിയ ഒരു പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മികച്ച രീതിയിലാണ് ദിൽഷ പാട്ട് പാടിയിരിക്കുന്നത്.

ബിഗ്ഗ്‌ബോസ് വീട്ടിലും പാട്ടുകാരനായ ബ്ലെസ്ലിക്കൊപ്പമാണ് ദിൽഷയുടെ സൗഹൃദം. പാട്ടിനോടുള്ള ദിൽഷയോടുള്ള കമ്പമാണ് ബ്ലെസ്ലിയിലേക്ക് കൂടുതലായി അടുക്കാൻ ദിൽഷയെ പ്രേരിപ്പിച്ചത് എന്നുള്ള രഹസ്യവും പ്രേക്ഷകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുകയാണ്. ബിഗ്ഗ്‌ബോസ് വീട്ടിൽ ഇടക്ക് ദിൽഷ പാട്ട് പാടുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം ബ്ലെസ്ലി തന്നെയാണ് ദിൽഷയെ സഹായിച്ചതും. ഗ്രാൻഡ് ഫിനാലെയിലേക്ക് അർഹത നേടിയ ദിൽഷ ഇത്തവണ കിരീടം ചൂടുമെന്ന് തന്നെയാണ് പലരും ആവർത്തിച്ച് പറയുന്നത്.

അങ്ങനെ സംഭവിച്ചാൽ ബിഗ്ഗ്‌ബോസ് മലയാളം വിജയിയാകുന്ന ആദ്യവനിതയാകും ദിൽഷ. എന്താണെങ്കിലും മറ്റുള്ളവരുടെ നിഴലായി ബിഗ്ഗ്‌ബോസ് വീട്ടിൽ മുന്നേറിക്കൊണ്ടിരുന്നയാൾ എന്ന് പലരും മുദ്ര കുത്തിയ ദിൽഷ സ്വന്തം അധ്വാനം കൊണ്ട് ഗ്രാൻഡ് ഫിനാലെയിൽ ചാടിക്കടന്നത് ബിഗ്ഗ്‌ബോസ് വീട്ടിലെ പലർക്കുമുള്ള ഒരു ചുട്ട മറുപടി തന്നെയായി മാറിയിട്ടുണ്ട്. എന്താണെങ്കിലും ദിൽഷയുടെ പാട്ട് വീഡിയോക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ കയ്യടിക്കുകയാണ്.

Comments are closed.