ബിഗ്ഗ്‌ബോസ് വീട്ടിലെ ഏറ്റവും വലിയ കോമഡി ദിൽഷയുടെ ഗെയിം തന്നെ!!! ബ്ലെസ്സ്ലീ, മോനേ, നീ പെട്ടു!!!! ഒറ്റക്ക് കളിക്കാൻ പേടിയുള്ള ദിൽഷയുടെ പുതിയ തന്ത്രങ്ങൾ ഇങ്ങനെ

ബിഗ്ഗ്‌ബോസ് വീട്ടിൽ ഗൗരവമെന്ന് തോന്നിക്കുമെങ്കിലും ഒന്ന് കടന്ന് ചിന്തിച്ചാൽ ഏറ്റവും കോമഡിയായ ഗെയിം ദിൽഷയുടേത് തന്നെ. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ദിൽഷ. പറയുന്നത് മൊത്തം പഞ്ച് ഡയലോഗാണെങ്കിലും സംഗതി എന്തെന്ന് പിടികിട്ടിയാൽ പ്രേക്ഷകർക്ക് അറിഞ്ഞുചിരിക്കാനുള്ള വകയുണ്ട്. കഥ ഇങ്ങനെ – ഇത്രയും നാൾ റോബിൻ ആയിരുന്നു ദിൽഷയുടെ തുറുപ്പുചീട്ട്. പ്രേക്ഷകരുടെ പിന്തുണ ഏറെയുള്ള ഒരാൾ തന്നെയാണ് ഡോക്ടർ റോബിൻ എന്ന് ദിൽഷക്ക് കൃത്യമായി അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ റോബിന്റെ പ്രണയത്തെ ഒഴിവാക്കുമ്പോഴും റോബിനെ ഒഴിവാക്കാൻ ദിൽഷ തയ്യാറായില്ല. ബ്ലെസ്ലി എന്ന മത്സരാർത്ഥി ഒരു പ്രത്യേകതരം ഗെയിമാണ് അവിടെ കളിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കിയ രണ്ടേ രണ്ടുപേർ റോബിനും ദിൽഷയും മാത്രമാണ്. അതുകൊണ്ട് തന്നെ ബ്ലെസ്ലിയെയും പിണക്കാതെയാണ് ദിൽഷ മുന്നോട്ടുപോന്നത്. റോബിൻ പുറത്തായ സമയം ദിൽഷ ഒന്ന് നടുങ്ങി. പിന്നെ വല്ലഭന് പുല്ലും ആയുധം എന്ന് പറയും പോലെ റോബിന് വേണ്ടി യുദ്ധം ചെയ്യുന്ന സുഹൃത്ത് എന്ന നിലയിൽ സ്വയം ഒരു ബാഡ്ജ് എടുത്തു ധരിച്ചു. ഡോക്ടർ റോബിന് പുറത്തുള്ള പിന്തുണയെപ്പറ്റി ഒരു ഏകദേശധാരണയുള്ള ദിൽഷക്ക് ആ ബാഡ്ജ് ധരിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്നത് ഉറപ്പായിരുന്നു.

അതേ സമയം ബിഗ്ഗ്‌ബോസ് വീട്ടിൽ ഒറ്റക്ക് പൊരുതാൻ തനിക്കാവില്ല എന്നത് ദിൽഷക്ക് നന്നായി അറിയാം. കാരണം ഇത്രയും നാൾ റോബിനാണ് തന്നെ പിന്തുണച്ചതെങ്കിൽ ഇന്ന് ആ കസേര ശൂന്യമാണ്. ഉടൻ തന്നെ ആ സീറ്റിലേക്ക് ബ്ലെസ്ലിയെ പിടിച്ചിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ദിൽഷ. ഫൈനൽ സ്റ്റേജിലെത്തുമെന്നുള്ള ഉറപ്പും ദിൽഷക്കുണ്ട്. എന്നാൽ കാര്യത്തിന്റെ കിടപ്പുവശം ബ്ലെസ്ലിക്ക് മനസിലായി തുടങ്ങി.

ദിൽഷയുടെ മാസ്റ്റർ പ്ലാനിനൊപ്പം നിന്നാൽ തന്റെ ലക്‌ഷ്യം അസ്ഥാനത്താണ് എന്നത് ബ്ലെസ്ലി തിരിച്ചറിഞ്ഞുകഴിഞ്ഞു. മുൻപ് ദിൽഷയോട് പ്രണയം പറഞ്ഞാൽ ദിൽഷ അകലം പാലിച്ചിരുന്നത് കൊണ്ട് ആ പരിപ്പ് തന്നെ പാത്രത്തിൽ വെച്ച് നോക്കി. പക്ഷെ ദിൽഷയല്ലേ ആള്, ഈ പരിപ്പ് ആ പാത്രത്തിൽ വേവില്ല!!!

Comments are closed.