റോബിന്റെ മടക്കത്തിൽ കരഞ്ഞുതുടങ്ങി ദിൽഷ!!വൈകാരിക രംഗങ്ങളിൽ ഞെട്ടി പ്രേക്ഷകർ

ബിഗ് ബോസ്സ് വീട്ടിൽ ഇനി എന്താകും നടക്കുക എന്നത് ആർക്കും തന്നെ പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബിഗ് ബോസ്സ് വീട്ടിൽ നിന്നും തന്നെ ഇറങ്ങി പോകാൻ തീരുമാനിച്ച ജാസ്മിനും ബിഗ് ബോസ്സ് വീട്ടിൽ നിന്നും പുറത്തായ റോബിനും പ്രേക്ഷകർക്ക് സമ്മാനിച്ചത് വമ്പൻ സസ്പെൻസ്

എന്നാൽ ഇനിയുള്ള എപ്പിസോഡുകളിൽ ആരൊക്കെ പുറത്തേക്ക് പോകുമെന്നുള്ള ചോദ്യം തന്നെയാണ് നിർണായകം.അതേസമയം ഇപ്പോൾ എല്ലാവരിലും വലിയൊരു വേദനയായി മാറുന്നത് മറ്റാരും അല്ല ദിൽഷ തന്നെ. റോബിന്റെ പുറത്തേക്കുള്ള മടക്കം എല്ലാ അർഥത്തിലും ദിൽഷയെയും ഞെട്ടിച്ചിരുന്നു. തന്റെ ഈ വേദന ദിൽഷ വിശദമാക്കി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ്‌ തന്നെ സംപ്രേക്ഷണം ചെയ്ത പ്രോമോ വീഡിയോ പ്രകാരം റോബിന്റെ ഈ ഒരു എവിക്ഷ്‌നിലുള്ള വേദന വ്യക്തമാക്കുകയാണ് ദിൽഷ.

ഡോക്ടർ റോബിൻ താങ്കൾ പോയപ്പോൾ തനിക്ക് ഒന്നും തന്നെ പറയാൻ സാധിച്ചില്ല എന്ന് പറയുന്ന ദിൽഷ. താൻ വളരെ അതികം റോബിനെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്നും തുറന്ന് പറയുന്നു. കൂടാതെ എല്ലാ തരത്തിലും ഫൈനൽ വരെ എത്താനായി ആഗ്രഹിച്ച ഒരാളാണ് റോബിൻ എന്നും പറയുന്നുണ്ട്. ബിഗ്‌ബോസ് വീട്ടിൽ ഒരുവേള ദിൽഷ ഒറ്റക്കായി പോയി എന്നൊരു തോന്നൽ അടക്കം പ്രേക്ഷകർക്ക് ഈ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

ഒരുപാട് കഷ്ടപ്പെട്ട് അന്തിമ റൗണ്ട് വരെ എത്താനായി ആഗ്രഹിച്ച ഒരാളാണ് റോബിൻ എന്നുള്ള കാര്യവും ദിൽഷ പറയുന്നുണ്ട്.അതേസമയം ബിഗ്‌ബോസ് വീട്ടിൽ ദിൽഷ ശക്തയാവുകയാണ്. റോബിനെ തകർക്കാൻ ശ്രമിച്ചവരോടുള്ള പകയും പ്രതികാരവുമെല്ലാം മനസ്സിൽ ഒരു അഗ്നിയായി സൂക്ഷിച്ചാണ് ദിൽഷയുടെ ഇനിയുള്ള അങ്കം. മാത്രമല്ല റോബിന്റെ ആരാധകരുടെ പിന്തുണയും ദിൽഷക്ക് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ ബ്ലെസ്ലിക്ക്‌ പണിയാവുന്നത് ദിൽഷ തന്നെയാകും

Comments are closed.