റോബിൻ വീണ്ടുവരുമോ 😮😮😮വിശ്വസിക്കുന്നുണ്ടോ!!മാസ്സ് ഉത്തരം നൽകി ദിൽഷ

ബിഗ്‌ബോസ് സീസൺ ഫോർ അത്യന്തം നാടകീയമായി തന്നെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ട് പ്രമുഖ മത്സരാർഥികളെ ബിഗ്‌ബോസ് വീട്ടിൽ നിന്നും നഷ്ടമായ വേദനയിലാണ് പ്രേക്ഷകർ എല്ലാം തന്നെ. ബിഗ്‌ബോസ് പ്രേക്ഷകർക്ക് എല്ലാം തന്നെ വളരെ പ്രിയപ്പെട്ട ഒരാളായ റോബിന്റെ പുറത്താകൽ എല്ലാവർക്കും ഒരു ഷോക്കായി തന്നെയാണ് അവസാനിച്ചത്

അതേസമയം റോബിന്റെ പുറത്താകൽ പിന്നാലെ ഇനി ആരാകും ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുക എന്നുള്ള ചോദ്യവും ശക്തമാണ്.എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു ചർച്ചക്ക് പിന്നാലെ തന്നെയാണ് പ്രേക്ഷകർ എല്ലാം. കഴിഞ്ഞ ദിവസമാണ് ദിൽഷയോട് റിയാസ് ഒരു സൂപ്പർ ചോദ്യം ഉന്നയിച്ചത്. റോബിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ഈ ചോദ്യമാണ് ഇപ്പോൾ വൈറലായി മാറുന്നത്

റോബിൻ ഇനിയും തിരിച്ചുവരുമോ എന്ന് നീ വിശ്വസിക്കുന്നുണ്ടോ എന്നാണ് റിയാസ് വളരെ നാടകീയമായി ദിൽഷയോട് ചോദിച്ചത്. എന്നാൽ എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് ദിൽഷ ആ മാസ്സ് മറുപടി നൽകിയത്.

“അദ്ദേഹം ബിഗ്‌ബോസ് വീട്ടിലേക്ക് തിരികെ വന്നാലും ഒരു മികച്ച ശക്തനായ മത്സരാർഥി തന്നെയാണ്.” ദിൽഷ ഉടനടി തന്നെ റിയാസിന് മറുപടി നൽകി. ഒരുവേള ദിൽഷയുടെ ഈ മറുപടി ബിഗ്‌ബോസ് പ്രേക്ഷകർക്ക് തന്നെ വലിയ സന്തോഷമാണ് നൽകിയത്. ഈ മറുപടി ഇതിനകം തന്നെ വൈറൽ വീഡിയോകളായി എത്തി കഴിഞ്ഞു.

Comments are closed.