അടിപൊളി നേട്ടവുമായി ദിൽഷ!! ഹേറ്റേഴ്‌സ് വരെ ഞെട്ടലിൽ : ദിൽഷ സർപ്രൈസ് നേട്ടം കണ്ടോ

ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ദിൽഷക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും തലപൊക്കിയിരുന്നു.

ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ ചർച്ച. ഏറ്റവുമൊടുവിൽ റോബിനുമായുള്ള സൗഹൃദം തന്നെ വേണ്ടെന്ന് വെച്ചുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം ഏവരിലും ഒരു ഞെട്ടൽ സൃഷ്ട്ടിക്കുകയായിരുന്നു. ഇപ്പോഴിതാ ദിൽഷ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. എസ് എൽ സി എ എം ജി ബെൻസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോയിൽ നിന്ന് ലഭിച്ച അമ്പത് ലക്ഷം കൊണ്ട് താരം വാങ്ങിയ കാർ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. വിവാദങ്ങൾ കടുത്ത സമയത്ത് അമ്പത് ലക്ഷത്തിന്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടർ റോബിൻ ആർമിക്ക് നല്കാൻ തയ്യാറാണെന്ന് ദിൽഷ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന തരത്തിൽ ഒരു തിരുത്തലും ദിൽഷ നടത്തി.

ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കിയ ദിൽഷയുടെ പോസ്റ്റിന് താഴെയും റോബിൻ ആരാധകരുടെ കമ്മന്റുകളാണ് നിറയുന്നത്. അമ്പത് ലക്ഷം പലർക്കും നൽകും എന്നുപറഞ്ഞിരുന്നല്ലോ, എവിടെ അത് എന്നാണ് കമ്മന്റ്. മാത്രമല്ല, ദിൽഷയുടെ ഓരോ പോസ്റ്റിന് താഴെയും ഇപ്പോൾ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരം കമ്മന്റാണ് തേപ്പുകാരി എന്നത്. കാർ കൂടി വാങ്ങിയതോടെ പലരും ഉറപ്പിച്ച് ആ പേര് വിളിക്കാനും തുടങ്ങിയിട്ടുണ്ട്.

Comments are closed.