മിസ്സ്‌ യൂ ദിൽഷ!! വൈകാരികനായി ഡോക്ടർ റോബിൻ :നാടകീയ രംഗങ്ങളിൽ ഞെട്ടി പ്രേക്ഷകർ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരെ എല്ലാംവളരെ അധികം വിഷമത്തിലാക്കിയാണ് ബിഗ്‌ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്തായത്. എല്ലാ നാടകീയതകൾക്കും ഒടുവിൽ ബിഗ്‌ബോസ് സീസൺ മൂന്നിൽ നിന്നും പുറത്താകുന്ന മറ്റൊരു മത്സരാർഥിയായി മാറിയ റോബിന് എല്ലാവരും നൽകിയത് നാടകീയത നിറഞ്ഞ യാത്രയപ്പ്.ടാസ്ക്കിനിടയിൽ റിയാസിന് ശാരീരിക ഉപദ്രവം നൽകി എന്നതാണ് റോബിൻ എതിരെയുള്ള കുറ്റം

ഒരുതരത്തിലും ബിഗ്‌ബോസ് വീട്ടിൽ ഉപദ്രവങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ മോഹൻലാൽ ബിഗ്‌ബോസ് വീട്ടിലെ എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ റോബിന് അനുവാദം നൽകി.വളരെ അധികം വൈകാരികമായ രംഗങ്ങൾക്ക് തന്നെയാണ് ഈ എപ്പിസോഡ് അടക്കം സാക്ഷിയായത്.എപ്പിസോഡ് തുടക്കത്തിൽ എത്തിയ മോഹൻലാൽ റോബിന്റെ എല്ലാ കാര്യങ്ങളും അന്വേഷിച്ച ശേഷമാണ് ഈ ടാസ്ക്ക് സംഭവത്തിലെ ശിക്ഷ വിധിച്ചത്.ഡോ. റോബിൻ രാധാകൃഷ്‍ണൻ ബിഗ് ബോസ്സിൽ നിന്നും പുറത്തായി എന്നുള്ള വാർത്തയാണ് ലാലേട്ടൻ അറിയിച്ചത്.

ബിഗ്‌ബോസ് വീട്ടിലെ എല്ലാവരും വളരെ അധികം മികവോടെ തന്നെയാണ് ഇപ്പോൾ മത്സരിക്കുന്നത് എന്നും പറഞ്ഞ റോബിൻ താൻ ദിൽഷയെ മിസ്സ്‌ ചെയ്യുന്നുന്നുണ്ട് എന്നും വിശദമാക്കി.മിസ്സ്‌ യൂ ദിൽഷ എന്നുള്ള റോബിന്റെ വാക്കുകൾ ഒരുവേള പ്രേക്ഷകരിൽ അടക്കം വൈകാരികമായ വിഷമം സൃഷ്ടിക്കുന്നുണ്ട്. റോബിന്റെ വാക്കുകൾക്ക് ഞാനും മിസ്സ്‌ യൂ എന്നാണ് ദിൽഷ മറുപടി നൽകിയത്.

അതേസമയം ഉറപ്പായും ബിഗ്‌ബോസ് പ്രേക്ഷകർ എല്ലാം നിന്നെ (റോബിനെ) ഓർക്കുമെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. എല്ലാ മത്സരാർഥികൾക്കും ആശംസകൾ നേർന്ന റോബിൻ ഒടുവിൽ ബിഗ്‌ബോസ് സീസൺ മൂന്നിനോട് വിട പറഞ്ഞു.

Comments are closed.