പാച്ചുവിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഡിംപിൾ റോസും കുടുംബവും 😍😍😍വൈറലായി വീഡിയോ

മലയാള ടെലിവിഷൻ – മിനിസ്ക്രീൻ ലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന അഭിനേത്രികളിൽ ഒരാളാണല്ലോ ഡിംപിൾ റോസ്. നിരവധി മലയാള സിനിമകളിൽ ചെറിയ പ്രായത്തിൽ തന്നെ മുഖം കാണിച്ചിരുന്നു എങ്കിലും ബാലാമണി എന്ന സീരിയൽ പരമ്പരയിലെ സീമ ജി നായരുടെ മകളായി വേഷമിട്ടതോടെയാണ് ഡിംപിൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

തുടർന്നിങ്ങോട്ട് നിലവിളക്ക്, സ്ത്രീ എന്നീ ടെലിവിഷൻ സീരിയൽ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ. മാത്രമല്ല നിരവധി റിയാലിറ്റി ഷോകളിലും മറ്റും തിളങ്ങിയിരുന്ന ഇവർ ഇടക്കാലത്ത് കാസനോവ, പുലിവാൽ കല്യാണം, തെങ്കാശി പട്ടണം, ക്രിസ്പി ചിക്കൻ തുടങ്ങിയ നിരവധി സിനിമകളിലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. എന്നാൽ പിന്നീട് അഭിനയ ലോകത്ത് നിന്നും മാറിനിന്ന് കുടുംബ ജീവിതവുയി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു ഡിംപിൾ.

സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നും വിട്ടുനിന്നെങ്കിലും തന്റെ പ്രേക്ഷകരുമായും ആരാധകരുമായും സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും ഡിംപിൾ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. മാത്രമല്ല ഡിംപിൾ റോസ് എന്ന യൂട്യൂബ് ചാനൽ വഴി തന്റെ പൊന്നോമനയായ പാച്ചുവിന്റെ വിശേഷങ്ങളും മറ്റും ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്. പാച്ചുവിന്റെ ഒന്നാം ജന്മദിനാഘോഷവും അതിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളുടെയും ദൃശ്യങ്ങളായിരുന്നു വ്ലോഗ് രൂപത്തിൽ ഡിംപിൾ പങ്കുവെച്ചിരുന്നത്.
മനംമയക്കുന്ന തരത്തിലുള്ള തീമിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പാച്ചുവിന്റെ പിറന്നാളാഘോഷം. കുടുംബക്കാരും സുഹൃത്തുക്കളും എല്ലാം ഒത്തുചേർന്ന ഈ ഒരു പരിപാടിയിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നതും തുടർന്ന് അതിഥികളായി എത്തിയവർക്കിടയിൽ നടന്ന രസകരമായ ഗെയിമുകളും വീഡിയോയിൽ കാണാവുന്നതാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ കുസൃതി കുരുന്നായ പാച്ചുവിന്റെ ഈയൊരു സന്തോഷ വേളയിൽ ആരാധകർ ഉൾപ്പെടെ നിരവധി പേരായിരുന്നു ജന്മദിനാശംസകളും പ്രാർഥനകളുമായും എത്തിയിരുന്നത്

Comments are closed.