ഡോക്ടർ മച്ചാന്റെ കളികൾ ഇനി സിനിമയിൽ!!! പുത്തൻ സിനിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്.!!

ബിഗ്ഗ്‌ബോസ് ആരാധകർക്ക് ഇന്ന് ഒരൊറ്റ ഹീറോ മാത്രമേ ഉള്ളൂ… അത്‌ സാക്ഷാൽ ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്. ഷോയിൽ നിന്നും എഴുപതാം ദിവസം നിയമാവലി തെറ്റിച്ചതിന് പുറത്താക്കപ്പെട്ട ഒരാൾക്ക് ഇത്രയും വലിയ നായക പരിവേഷമോ?!! അതെ, അതാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പച്ചയായ മനുഷ്യന്റെ കലർപ്പില്ലാത്ത മനസിന് ജനങ്ങൾ നൽകുന്ന നേരിന്റെ അംഗീകാരം. ബിഗ്ഗ്‌ബോസ് ഷോയിൽ നിലവിൽ മത്സരിച്ചു കൊണ്ടിരിക്കുന്ന ഏതൊരു മത്സരാർത്ഥിക്കും നേടിയെടുക്കാനാവാത്ത പ്രേക്ഷക പിന്തുണയാണ് റോബിൻ മച്ചാനുള്ളത്.

പ്രേക്ഷകരുടെ മുത്താണ് ഈ കലിപ്പൻ. നിങ്ങൾ ഇയാളെ ചങ്കായി, ചങ്കിടിപ്പായി കൂടെക്കൂട്ടിയെങ്കിൽ ഇയാൾ ഇനി ടെലിവിഷനിലല്ല വിസ്മയം തീർക്കുന്നതെന്ന് കൂടി അറിയുക. അതെ, ഡോക്ടർ റോബിന്റെ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. ബിഗ്സ്‌ക്രീനിന്റെ നാല് പാളികൾക്കിപ്പുറം ഇനി റോബിൻ മച്ചാനെയും നിങ്ങൾക്ക് കാണാം. ഒന്ന് കൂടി വ്യക്തമായി, സരസമായി പറഞ്ഞാൽ ‘നമ്മുടെ മച്ചാനെ സിനിമയിലെടുത്തൂന്നെ’. ആദ്യ സിനിമയുടെ ചർച്ചകൾ.. സർപ്രൈസ് പിന്നാലെ വരും എന്നാണ് റോബിൻ മച്ചാൻ തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചത്.

ഇത് കേട്ടതോടെ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്. ഇനി അറിയേണ്ടത് ആരുടെ സിനിമ, കൂടെ അഭിനയിക്കുന്നത് ആര്, എന്ത് കഥാപാത്രം… ഇങ്ങനെയുള്ള ചില കാര്യങ്ങൾ മാത്രമാണ്. ഒപ്പം റോബിൻ അഭിനയിക്കുന്ന പുതിയ സിനിമയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് നടൻ ജയറാം സംസാരിക്കുന്ന ഒരു വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇത് മുൻപ് റോബിൻ പങ്കുവെച്ചിരുന്ന ഇൻസ്റ്റ സ്റ്റോറിയിലെ ഹൈലൈറ്റഡ് വീഡിയോ ആണ്. എന്തായാലും താരത്തെ ഇൻ ബിഗ്‌സ്‌ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ബിഗ്ഗ്‌ബോസ് ഷോയിലെത്തിയ ആദ്യദിനം മുതൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ഡോക്ടർ റോബിൻ. ബിഗ്ഗ്‌ബോസ് വീട്ടിൽ പലപ്പോഴും ഒറ്റപ്പെട്ടുപോയ ഒരാൾ, പ്രണയം തുറന്നുപറഞ്ഞപ്പോൾ പ്രണയിനിയുടെ സുഹൃത്താകാൻ വിധിക്കപ്പെട്ടവൻ, മറ്റുള്ളവരുടെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ടയാൾ… അങ്ങനെ വേറിട്ട വഴികൾ താണ്ടിയാണ് റോബിൻ എഴുപത് ദിനങ്ങൾ പൂർത്തിയാക്കിയത്. നൂറ് ദിവസങ്ങൾ പൂർത്തീകരിച്ചില്ലെങ്കിലും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ അവരുടെ റിയൽ ഹീറോ റോബിൻ തന്നെയാണ്.

Comments are closed.