ലൈവിൽ ആര് ആരെ പെണ്ണൻ എന്ന് വിളിച്ചു? ഡോക്ടർ റോബിനെ പെണ്ണൻ എന്ന് വിളിച്ചു എന്ന തരത്തിൽ വരുന്ന വാർത്തകളിലെ സത്യമെന്താണ്?ഒടുവിൽ ഡോക്ടർ റോബിൻ സത്യം പറയുന്നു

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ ഫൈനലിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. അന്തിമവിജയി ആരെന്നറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയൊന്നും ഇത്തവണയില്ലെന്നതാണ് പച്ചയായ ഒരു സത്യം. ഷോയിൽ നിന്നും എഴുപതാം ദിവസം പടിയിറങ്ങിയ ഡോക്ടർ റോബിൻ തന്നെയാണ് ഇന്ന് ഭൂരിഭാഗം ബിഗ്ഗ്‌ബോസ് ആരാധകർക്കും അവരുടെ മനസിലെ വിജയി. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിലെത്തിയ ഡോക്ടർ റോബിന് വലിയ രീതിയിലുള്ള ഒരു സ്വീകരണമായിരുന്നു ആരാധകർ നൽകിയത്.

തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിരവധി അഭിമുഖങ്ങളും റോബിൻറെതായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ബിഗ്ഗ്‌ബോസ് മൂന്നാം സീസണിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച ഒരു മത്സരാർത്ഥിയാണ് കിടിലൻ ഫിറോസ്. എന്നെങ്കിലുമൊരിക്കൽ ‘സനാഥാലയം’ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ബിഗ്ഗ്‌ബോസ്സിൽ ഉള്ള സമയം തന്നെ ഫിറോസ് പലരോടും പങ്കുവെച്ചിരുന്നു. ഇപ്പോൾ ആ ആഗ്രഹം സാധ്യമായിരിക്കുകയാണ്.

ഇത് കണ്ടയുടൻ റോബിൻ പ്രതികരിക്കുകയായിരുന്നു. ‘ആരെയും ഇത്തരത്തിൽ അഭിസംബോധന ചെയ്യരുത്. റിയാസിന്റെ മാതാപിതാക്കൾ സംസാരിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അവരുടെ സങ്കടം എത്രത്തോളം എന്നത് മനസിലാക്കുക’. ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്ന് ഡോക്ടറെ പുറത്താക്കാൻ വേണ്ടി ശ്രമിച്ച ആദ്യത്തെയാൾ റിയാസ് ആയിരുന്നിട്ടും തിരിച്ച് ഡോക്ടർ അദ്ദേഹത്തോട് കാണിക്കുന്ന മാതൃകാപരമായ കരുതലിന് സല്യൂട്ട് നൽകുകയാണ് പ്രേക്ഷകർ.

തിരുവനന്തപുരത്ത് ആർ സി സിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് താമസവും ഭക്ഷണവും നൽകിക്കൊണ്ടാണ് കിടിലൻ ഫിറോസ് സനാഥാലയത്തിന് തുടക്കമിട്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കിടിലൻ ഫിറോസ് ഒരുക്കിയ സോഷ്യൽ മീഡിയ ലൈവിൽ അതിഥിയായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എത്തിയിരുന്നു. ഒപ്പം ബിഗ്‌ബോസ് താരം റംസാനും. ഈ ലൈവിനിടയിലാണ് ഒരു ബിഗ്ഗ്‌ബോസ് പ്രേക്ഷകൻ റിയാസ് സലീമിനെ ‘പെണ്ണൻ’ എന്ന് അഭിസംബോധന ചെയ്ത് കമന്റിട്ടത്.

Comments are closed.