ഡോക്ടർ റോബിൻ അച്ഛനും അമ്മക്കുമൊപ്പം🥰🥰ചിത്രങ്ങൾ കണ്ടോ!!! റോബിൻ മച്ചാനെ മകനായി ലഭിച്ച ഭാഗ്യദമ്പതികൾ ഇവരാണ്

ബിഗ്ബോസ് മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇന്ന് മലയാളികൾക്ക് ബിഗ്ബോസ് എന്ന് കേൾക്കുമ്പോൾ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പേര് തന്നെയാണ് മനസ്സിലേക്ക് ആദ്യം കടന്നുവരിക. ബിഗ്ബോസിലൂടെ അത്രയധികം ജനപ്രീതി നേടിയെടുത്ത ഒരാൾ തന്നെയാണ് റോബിൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം തന്നെ വലിയ ജനക്കൂട്ടമാണ് നമുക്ക് കാണാൻ കഴിയുക.

മാത്രമല്ല ഡോക്ടർ റോബിന്റേതായി പുറത്തിറങ്ങുന്ന അഭിമുഖങ്ങൾക്ക് കാഴ്ചക്കാരും ഏറെയാണ്. താരത്തിന്റെ വിശേഷങ്ങൾ അറിയാനും പുതിയ ചിത്രങ്ങളും വീഡിയോകളും കാണാനും ആരാധകർ തിക്കും തിരക്കും കൂട്ടുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസം തൻറെ വീട് ആരാധകരെ കാണിച്ചുകൊണ്ടാണ് ഡോക്ടർ റോബിൻ സോഷ്യൽ മീഡിയയിലെത്തിയത്. താരത്തിന്റെ വീട് കണ്ട് ആരാധകർ ഏറെ സന്തോഷിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊന്ന് കൂടി ആരാധകരെ കാണിച്ചിരിക്കുകയാണ് ഡോക്ടർ റോബിൻ.

ബിഗ്ബോസിലെ മറ്റ് മത്സരാർത്ഥികളെല്ലാം തന്നെ അവരുടെ കുടുംബത്തെ പലപ്പോഴും സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് എത്തിച്ചപ്പോഴും ഡോക്ടർ റോബിന്റെ കുടുംബാംഗങ്ങളെ നമ്മൾ പലരും കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാലിപ്പോൾ തന്റെ അച്ഛനെയും അമ്മയെയും ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ഡോക്ടർ റോബിൻ. സോഷ്യൽ മീഡിയയിൽ ഇത് ഏറെ ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. ബിഗ്ഗ്‌ബോസ് ഷോയിൽ എത്തുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ കൊച്ചുകൊച്ചുവീഡിയോകൾ ചെയ്ത് തുടക്കം കുറിച്ചയാളാണ് റോബിൻ.

മോട്ടിവേഷൻ വീഡിയോകൾ കൂടുതലും റോബിൻ പോസ്റ്റ് ചെയ്തിരുന്നു. ജോലി ചെയ്യുന്ന ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടി ഡോക്ടറാണ് റോബിൻ. ബിഗ്‌ബോസ് ഷോ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പൂർണമായും ജോലിയിലേക്ക് കടക്കാൻ റോബിന് സാധിച്ചിട്ടില്ല. ഇനിയിപ്പോൾ സിനിമയിലേക്കും കടക്കുകയാണ് താരം. റോബിന്റെ സിനിമാപ്രവേശം മോഹൻലാൽ ആരാധകരെ അറിയിച്ചിരുന്നു.

Comments are closed.