അതെ, ഞാൻ തന്നെയാണ് ആ പോസ്റ്റ് ഇട്ടത്:ട്രോളുകളോട് പ്രതികരിച്ച് ദുൽഖർ

സിനിമാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. പ്രേക്ഷകർക്ക് പ്രതീക്ഷകൾ നൽകി ഈയിടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. സുകുമാരക്കുറുപ്പിന്റെ കുടുംബത്തിന്റെ അനുമതിയോയോടെ തന്നെയാണ് സിനിമ അണിഞ്ഞൊരുങ്ങുന്നതെന്ന് ദുൽഖർ

ആരാധകരോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ റിലീസിന് മുൻപ് ചിത്രങ്ങളുടെ വിശേഷങ്ങളുമായി അഭിനേതാക്കളും അണിയറപ്രവർത്തകരും എത്തിയിരിക്കുകയാണ്. നവംബർ 12 നാണു കുറുപ്പ് തിയേറ്ററുകയിൽ പ്രദർശനത്തിനെത്തുന്നത്. മമ്മൂട്ടിയുടെ ഇടപെടലുകൾ കൊണ്ടാണ് സിനിമ തിയേറ്റർ പ്രദർശനത്തിലേക്കെത്തിയതെന്നു സിനിമാമേഖലയിൽ പലരും പറയുന്നുണ്ട്. കുറുപ്പിന്റെ ട്രയിലര്‍ മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയര്‍ ചെയ്തത് വാര്‍ത്തയായിരുന്നു. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടി

ദുൽഖറിന്റെ ചിത്രത്തിന്റെ ട്രയിലര്‍ പങ്കുവെച്ചത്. ദുൽഖർ തന്നെ മമ്മൂട്ടിയുടെ പേജിൽ നിന്നും ട്രെയ്‌ലർ ഷെയർ ചെയ്‌തെന്നായിരുന്നു ട്രോളുകൾ വന്നത്. ആ കണ്ടെത്തല്‍ ശരിയാണെന്നായിരുന്നു ദുല്‍ഖര്‍ വാർത്താസമ്മേളനത്തിൽ സമ്മതിച്ചത്. വാപ്പച്ചിയുടെ ഫോണില്‍ നിന്നും ഞാൻ തന്നെയാണ് ആ പോസ്റ്റിട്ടത്. പൊതുവെ ഞാന്‍ ഒറ്റയ്ക്കാണ് എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാറുള്ളത്. ഇത് ഒരു ബിഗ് ബജറ്റ് ചിത്രമായതിനാല്‍ ഞാന്‍ വാപ്പച്ചിയോടും ഷെയര്‍ ചെയ്യാനായി പറഞ്ഞിരുന്നു. ഞാൻ ഫോൺ എടുക്കുവാണേ

എന്ന് പറഞ്ഞിട്ടാണ് ട്രെയ്‌ലർ ഷെയർ ചെയ്തത്. കുറുപ്പ് തിയേറ്ററിൽ തന്നെ വരേണ്ട ഒരു സിനിമയായിരുന്നുവെന്നും ഏറെ ആസ്വദിച്ചാണ് താൻ ആ സിനിമ ചെയ്തതെന്നും ദുൽഖർ വെളിപ്പെടുത്തുന്നുണ്ട്. വളരെ സിനിമാറ്റിക്കായ ഒരു രൂപത്തിലേക്ക് സുകുമാരക്കുറുപ്പിന്റെ കഥയെ മാറ്റിയെടുക്കുമ്പോഴും അത് ഷൂട്ട് ചെയ്യുമ്പോഴും അണിയറയിലുള്ളവർ കടന്നുപോയത് വ്യത്യസ്തമായ ഒരു പ്രക്രിയയിലൂടെയാണ്. എന്താണെങ്കിലും കുറുപ്പ് തിയേറ്ററിലെത്താൻ കാത്തിരിയ്ക്കുകയാണ് ദുൽഖർ ആരാധകർ.

Comments are closed.