അമാലിന്റെ പിറന്നാൾ ആഘോഷിച്ച് കുടുംബവും ;അമ്മയ്ക്ക് പിറന്നാൾ സമ്മാനവുമായി മകൾ മറിയം

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. സ്നേഹത്തോടെ എല്ലാവരും കുഞ്ഞിക്ക എന്നാണ് താരത്തെ വിളിക്കാറ്. നടൻ, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം സജീവമാണ്. യുവ ഹൃദയങ്ങൾ നെഞ്ചിലേറ്റുന്ന താരോദയം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷ സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ദുൽഖറിന്റെതായി ഇറങ്ങിയ എല്ലാ സിനിമകളും തന്നെ ആരാധകർ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡേയ്സ്, പട്ടം പോലെ, സലാലാ മൊബൈൽസ്, വിക്രമാദിത്യൻ, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്, ചാർലി, പറവ, സോളോ ഇവയെല്ലാം താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 2011 ഡിസംബർ 22നായിരുന്നു ദുൽഖറിന്റെ വിവാഹം. അമാൽ സൂഫിയ ആണ് ഭാര്യ. കഴിഞ്ഞ ദിവസം അമാലിന്റെ പിറന്നാൾ ആയിരുന്നു. ആശംസകൾ അറിയിച്ചു കൊണ്ട് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും കൂടാതെ മനോഹരമായ ആശംസ കുറുപ്പും പങ്കു വച്ചു കൊണ്ടാണ് ദുൽഖർ ആശംസകൾ നേർന്നത്. എനിക്ക് പ്രായമായി എന്നാൽ നീ ഇപ്പോഴും പഴയതുപോലെതന്നെ…. എന്ന് തുടങ്ങുന്ന കുറിപ്പ് ആയിരുന്നു അത്. ഇരുവർക്കും ഒരു മകളാണ് മറിയം. എന്നാൽ ഇത്തവണത്തെ അമാലിന്റെ പിറന്നാളിന് വേണ്ടി മകൾ മറിയവും അമ്മയ്ക്ക് ഒരു സമ്മാനം നൽകിയിരിക്കുന്നു. മനോഹരമായ ഒരു കേക്ക് ആണിത്. പിങ്ക് നിറത്തിലാണ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. നിറയെ ഹൃദയങ്ങൾ ചേർത്തുവെച്ച് ഒരുക്കിയ കേക്ക് വളരെ മനോഹരം തന്നെ.

അമാലിന്റെ പിറന്നാളിനായി കേക്ക് നിർമ്മിച്ചിരിക്കുന്നത് “indulgencebyshazeenali” ആണ്. ഇവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ കേക്കിന്റെ ചിത്രങ്ങളും ഒപ്പം അമാലിന് വേണ്ടിയുള്ള ഒരു ബർത്തഡേ കുറിപ്പും പങ്കു വെച്ചിരിക്കുന്നു. “പിറന്നാൾ ആശംസകൾ പ്രിയ അമാലിന്. എല്ലാ സ്നേഹങ്ങളും ആശംസകളും എന്നന്നേക്കും നേരുന്നു. ഇത് അമ്മയ്ക്കുവേണ്ടി മകൾ ലിറ്റിൽ മറിയം ഓർഡർ ചെയ്തതാണ്. താങ്ക്യൂ ഫോർ ഓർഡറിങ് മറിയം ” ജലാറ്റിൻ ആൻഡ് ഡയറി ഫ്രീ വാനില കേക്ക് ആണ് അമലിന്റെ പിറന്നാളിനായി മറിയം ഓർഡർ ചെയ്തിരിക്കുന്നത്.

Comments are closed.