പ്രിയ നായികക്ക്‌ വൈകാരിക പിറനാൾ ആശംസകൾ നൽകി ദുൽക്കർ!! കാണാം വീഡിയോ

മലയാള സിനിമാ ലോകത്തിന്റെ അഭിമാന യുവ താരകങ്ങളിൽ ഒരാളാണല്ലോ ദുൽഖർ സൽമാൻ. സൗത്ത് ഇന്ത്യയിൽ എന്നല്ല ബോളിവുഡ് സിനിമാ ലോകത്തും ആയിരക്കണക്കിന് ആരാധകരുടെ ആരാധന പാത്രം കൂടിയാണ് ദുൽഖർ. മാത്രമല്ല ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖറും ബോളിവുഡ് താര റാണിയായ മൃണാൾ താക്കൂറും ഒന്നിക്കുന്ന സീതാ രാമം എന്ന തെലുങ്ക് സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ദുൽഖർ സൽമാൻ പട്ടാള വേഷത്തിൽ എത്തുന്ന ഈയൊരു സിനിമയിൽ രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. അതിനാൽ തന്നെ ഈ ഒരു ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകളും മറ്റും തന്നെ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പ്രമോഷൻ ചടങ്ങുകൾക്കായുള്ള വിമാന യാത്രക്കിടെ ചിത്രത്തിലെ നായികയായ മൃണാളിനു വേണ്ടി സഹപ്രവർത്തകർ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ പ്രിയ നായികക്ക് ഹൃദയം തൊടുന്ന ഒരു കുറിപ്പുമായി പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. തങ്ങൾ യാത്രക്ക് വേണ്ടി ഉപയോഗിച്ച വിമാനത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ഒരു റൊമാന്റിക് വീഡിയോക്കൊപ്പമാണ് താരം പിറന്നാൾ ആശംസകളുമായി എത്തിയിട്ടുള്ളത്. “സീതാരാമന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ ചിത്രത്തിന് കാസ്റ്റ് ലോക്കോ ടൈറ്റിലോ ഉണ്ടായിരുന്നില്ല. ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷമായ കഥാപാത്രങ്ങളിലൊന്നാണ് സീത മഹാലക്ഷ്മിയെന്നും ഒരു ക്ലാസിക് ഇതിഹാസത്തിൽ നിങ്ങൾ സങ്കൽപ്പിച്ച മുഖമായിരുന്നു സീത മഹാലക്ഷ്മിയെന്നും എനിക്കറിയാമായിരുന്നു.

നമ്മുടെ ആദ്യ മീറ്റിംഗിൽ “മച്ചാ നിങ്ങൾ തയ്യാറാണോ” എന്ന് നീ പറഞ്ഞപ്പോൾ എനിക്ക് അറിയാമായിരുന്നു നമ്മൾ ഏറ്റവും മികച്ച സമയം സിനിമ ചെയ്യുമെന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും. രാമന് സീതയായതിന് നന്ദി. ലോകം സീതാരാമം കാണുകയും സീതാ മഹാലക്ഷ്മിയെ പ്രണയിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് 5 ന് കാത്തിരിക്കാനാവില്ല. സീത ഗരൂ..നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു! ഈ സിനിമ നിങ്ങളുടെ ഏറ്റവും മികച്ച ജന്മദിന സമ്മാനമായിരിക്കും.” താരത്തിന്റെ ഈയൊരു കുറിപ്പ് നേരം കൊണ്ട് വൈറലായി മാറിയതോടെ നിരവധി പേരാണ് ആശംസകളും പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.