വീട്ടിൽ ചെറുപയർ ഉണ്ടോ?? എളുപ്പത്തിൽ എങ്ങനെ ചെറുപയർ കറി നമുക്ക് തയ്യാറാക്കാൻ എന്ന് നോക്കാം.. അടിപൊളിയാണേ!! | Cherupayar Curry Recipe

പുട്ടിനൊപ്പം കഴിക്കാനായി വളരെ രുചികരമായ ഒരു ചെറുപയർ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇതിനായി നമുക്ക് ഏകദേശം കാൽകപ്പ് ചെറുപയർ, ഒരു കപ്പ് തേങ്ങ ചിരകിയത്, ചെറിയ ജീരകം, ഉപ്പ്, ചെറിയുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ.

ആദ്യമായി കാൽ കപ്പ് ചെറുപയർ നന്നായി കഴുകിയതിനു ശേഷം ഒരു കുക്കറിൽ വേവിച്ചെടുക്കുക. ആവശ്യത്തിനു വെള്ളവും അൽപ്പം ഉപ്പും മാത്രം ചേർത്താണ് പയർ വേവിക്കേണ്ടത്. ഏകദേശം നാല് വിസിൽ വരുന്ന സമയത്ത് തന്നെ ചെറുപയർ നമുക്ക് ആവശ്യമുള്ള പാകത്തിന് വെന്തുകിട്ടും. അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കി അതിലേക്ക് വട്ടത്തിൽ അരിഞ്ഞ ചെറിയ ഉള്ളി, 4

പച്ചമുളക്, 5 കഷ്ണം വെളുത്തുള്ളി എന്നിവ ഇട്ടു കൊടുത്തശേഷം നന്നായി വഴറ്റുക. അതിനുശേഷം കുക്ക റിൽ വേവിച്ചെടുത്ത ചെറുപയർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇതിനിടയിൽ തന്നെ തേങ്ങ നന്നായി അരച്ച് രണ്ടാംപാലും ഒന്നാംപാലും തയ്യാറാക്കി വയ്ക്കണം. ആദ്യം വെന്ത ചെറുപയർലേക്ക് രണ്ടാംപാൽ ചേർത്ത് നന്നായി ഇളക്കുക. രണ്ടാം പാൽ ചേർത്ത് നന്നായി വറ്റിച്ചെടുത്ത ശേഷം അതിലേക്ക്

ഒന്നാംപാൽ ഒഴിക്കുക. പെട്ടന്ന് തന്നെ തീ ഓഫ് ചെയ്യുക.ഇല്ലങ്കിൽ കറിയുടെ രുചി നഷ്ടപ്പെടും.ഈ സമയം അതിന്റെ ചാറു നന്നായി കുറുകി വരും. ഇതിലേക്ക് നമ്മളെ എടുത്തു വച്ചിരിക്കുന്ന കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കുക.പയറുകറി തയ്യാർ. Cherupayar Curry Recipe.. Video Credits : NEETHA’S TASTELAND

Comments are closed.