വെറും 3 ചേരുവകൾ കൊണ്ട് നാലുമണ്ണി പലഹാരം മിനുറ്റുകൾക്കുളിൽ തയാറാക്കാം 👌

ഭക്ഷണം ഉണ്ടാക്കാൻ പൊതുവേ മടിയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക.

ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക. ചെറുപഴത്തിന് പകരം ഏത്തപ്പഴമാണ് ഉള്ളതെങ്കിൽ അത് ഒരെണ്ണം എടുത്താൽ മതിയാകും. ഇനി മധുരത്തിനായി കാൽ കപ്പ് പഞ്ചസാര ചേർക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. ദോശമാവിന് മാവരയ്ക്കുന്ന അതേ കൺസിസ്റ്റൻസിയിലാണ് ഈ മാവും വേണ്ടത്. ഇനി മധുരം ബാലൻസ് ആകാൻ വേണ്ടി ഇതിലേക്ക് അൽപം ഉപ്പു ചേർക്കുക. ഒപ്പം അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർത്ത് നന്നായി ഇളക്കുക. അപ്പത്തിന് രുചി കൂടുതൽ കിട്ടാനാണ് ഏലക്കാ ചേർക്കുന്നത്. ഇനി ഒരു പാൻ ചൂടാക്കാൻ വെച്ച്

അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി എന്ന് ഉറപ്പാക്കിയതിനു ശേഷം മാവ് അതിലേക്ക് കോരി ഒഴിച്ച് ചെറുതായൊന്ന് പരത്തി കൊടുക്കുക. ഈ റെസിപ്പിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : Amma Secret Recipes