കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി ഐറ്റം തയ്യാറാക്കാം… ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം.!! | Easy Evening Sweet Snack Recipe

വളരെ കുറഞ്ഞ സമയം കൊണ്ട് സിമ്പിളായി ചെയ്തെടുക്കാവുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്വീറ്റ് തയ്യാറാക്കിയാലോ.? നമ്മുടെ വീടുകളിലുള്ള സാധനങ്ങൾ കൊണ്ടു തന്നെ ഈ ഒരു മധുരപലഹാരം നമുക്ക് ഉണ്ടാക്കാവുന്നതാണ്. ഇതിനായി ആദ്യമേ തന്നെ നമുക്ക് വേണ്ടത് ഗോതമ്പുപൊടി ആണ്. ഒരു കപ്പു ഗോതമ്പുപൊടി ഒരു ബൗളിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുക്കുക

എന്നിട്ട് കൈകൊണ്ട് നെയ്യും ഗോതമ്പുപൊടിയും നല്ലതു പോലെ മിക്സ് ആക്കി എടുക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴിച്ചെടുക്കുന്നത് പോലെ നല്ലപോലെ മയത്തിൽ കുഴച്ചെടുക്കുക. എന്നിട്ട് ഇവ ചെറിയ ചെറിയ ഉരുളകളാക്കി കൈയുടെ ഉള്ളിൽ വച്ച് ചെറുതായി ഒന്ന് അമർത്തി ഗോതമ്പു പൊടിയിൽ മുക്കി നല്ല പോലെ പരത്തിയെടുക്കുക. എന്നിട്ട് വീതിയിലും നീളത്തിലും കട്ട് ചെയ്ത് എടുക്കുക.

കട്ട് ചെയ്ത് എടുക്കുമ്പോൾ ഒരേ നീളത്തിൽ കട്ട് ചെയ്തു എടുക്കുന്നത് ആയിരിക്കും നല്ലത്. ഒരു പാനിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതിനുശേഷം കുറച്ച് തേങ്ങാക്കൊത്ത് അതിലേക്കു ഇട്ടു വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി കൂടി ഇട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ഒരു കപ്പ് പാല് കൂടി ഇട്ട് നല്ലപോലെ ഇളക്കി കുറുക്കിയെടുക്കുക. ഒരു കപ്പ് വെള്ളവും കൂടി ഒഴിച്ച്

നല്ലപോലെ തിളപ്പിക്കുക. അതിനുശേഷം നേരത്തെ കട്ട്‌ ചെയ്തു വച്ചിരിക്കുന്ന മാവ് ഇട്ടു കൊടുക്കുക. ഒരു അരമണിക്കൂറോളം ഇട്ട് വഴറ്റി എടുത്ത ശേഷം ഒരു കപ്പ് ശർക്കരപ്പാനി കൂടി ഇട്ട് ഇളക്കി യോജിപ്പിക്കുക. Easy Evening Sweet Snack Recipe. Video credit : Amma Secret Recipes

Comments are closed.