
അധ്വാനവും പണച്ചിലവും ഇല്ല.!! സ്ത്രീകൾക്കും കുട്ടികൾക്കും നല്ല വരുമാനം കിട്ടുന്ന ചെറുതേൻ കൃഷി; ചെറുതേൻ കൃഷിയിലൂടെ ലാഭം നേടാൻ ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.!! Easy Honey Farming tips
Easy Honey Farming tips : ചെറുതേനീച്ച വളർത്തൽ കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവർക്കും ചെയ്യാൻ ആകുന്ന ഒരു കാര്യമാണ്. ഇതിലൂടെ നല്ല വരുമാനവും ലഭിക്കും. എല്ലാവീടുകളിലും വളർത്താൻ പറ്റുന്ന ഒന്നാണ് ചെറുതേനീച്ച. ഇതിനു വളരാൻ പ്രത്യേക സ്ഥലങ്ങൾ ഒന്നും ആവശ്യം ഇല്ല. കുറച്ച് ചെടികൾ വെച്ച് കൊടുത്താൽ മാത്രം മതി. തേനിൻ്റെ ഔഷധ ഗുണം വളരെ വലുതാണ്.. ഇതിൽ ഒരു റാണി ഈച്ച ഉണ്ടാകും.
കുറച്ച് വേലക്കാരി ഈച്ചകൾ ഉണ്ടാകും. പിന്നെ ആൺ ഈച്ച ഉണ്ടാകും. ഇതിൻ്റെ പെട്ടി പലതരത്തിൽ ഉണ്ട് മരത്തിൽ കെട്ടിതൂക്കുന്നത്, ബാൽക്കണിയിൽ വെക്കാൻ പറ്റുന്നത് എന്നിങ്ങനെ. ചെറുതേനീച്ച വളർത്താൻ ആവശ്യം തറ നിരപ്പിൽ ഉള്ള ചെടികൾ ആണ്. തെച്ചി പൂവ്, നാലുമണി പൂവ്, ചെമ്പരത്തി ഇവയ്ക്ക് എല്ലാം നന്നായി തേനും പൂമ്പൊടിയും ഉണ്ടാകും.. പച്ചക്കറി ഉള്ളവർക്കും ഇത് ചെയ്യാം. ഇത് സെറ്റ് ചെയ്യാൻ എളുപ്പമാണ്. ചെറുതേനീച്ച ഒരിക്കലും കുത്തില്ല.
ചെറുതേനീച്ച കോളനിയിൽ വെയിൽ അടിക്കാതിരിക്കാൻ എന്തെങ്കിലും വെച്ച് മറയ്ക്കുക. ഒരു സ്റ്റാൻഡിൽ 2 കോളനി ഉണ്ടാക്കാം. കോളനി തുറക്കാൻ ഫുൾ കൈ ഷർട്ട് ഉപയോഗിക്കാം. ഒരു തൊപ്പി ഉപയോഗിക്കാം. പെട്ടി തുറക്കാൻ ആവശ്യമായ ക ത്തി, ഒരു സ്റ്റീൽ അരിപ്പ പാത്രം, സ്പൂൺ, കോട്ടൺ തുണി, ഈർക്കിൽ ഇവ വേണം. ഈർക്കിൽ വെച്ചാണ് ഇതിലെ മുട്ട എടുക്കുന്നത്. ഒരു ഭാഗത്ത് പൂമ്പൊടികൾ ഉണ്ടാകും. പൂമ്പൊടിയുടെ അംശം തേനിൽ കലരാതെ തേൻ എടുക്കാൻ ശ്രദ്ധിക്കുക.
ഇതിൽ കുറെ മുട്ട ഉണ്ടാകും.പുതിയ മുട്ടകൾ എടുക്കാൻ പറ്റില്ല. മുഴുവൻ തേൻ എടുക്കരുത്. റാണിയെ ഉപദ്രവിക്കാതെ തേൻ എടുക്കുക. മുട്ട നശിപ്പിക്കാതെ എടുക്കുക. അതിനായി ഈർക്കിൽ ഉപയോഗിച്ച് മുട്ട മാറ്റി വെക്കാം. ഈച്ചകളെ മാറ്റിയിട്ട് തേൻ എടുക്കുക. ഈ പെട്ടി ഒരു തുണി വെച്ച് നന്നായി തുടച്ച് എടുക്കാം. കൈകളിൽ ഉള്ള തേൻ വൃത്തിയാക്കുക. ഇല്ലെങ്കിൽ ഉറുമ്പ് വരും. എടുത്ത തേൻ വേയിലത്ത് വെക്കുക. Easy Honey Farming tips Video Credit : ponnappan-in