ഇങ്ങനെയൊരു ചെടി വീട്ടിലുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം 😱 ഈ ചെടി ഏതാണെന്നറിയാമോ 👌

പണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്‍ അലങ്കാര സസ്യമായി വെച്ച് പിടിപ്പിച്ചിരുന്ന ഒന്നായിരുന്നു പനിക്കൂർക്ക അല്ലെങ്കിൽ കഞ്ഞിക്കൂർക്ക. ഏതുകാലാവസ്ഥയിലും വളർന്നു വരുന്ന ഒരു സസ്യമായത് കൊണ്ട് തന്നെ വളരെ എളുപ്പം നട്ടുവളർത്താം. വര്ഷം മുഴുവനും നിലനിൽക്കുന്ന ഒരു ഔഷധ സസ്യമാണ് ഇത്. “കർപ്പൂരവല്ലി”, “കഞ്ഞിക്കൂർക്ക” “നവര” എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്.. എന്നാൽ ഇത് എല്ലാം നമുക്ക് ഇന്ന് അറിയാത്ത കാര്യങ്ങൾ തന്നെയാണ്

അതേസമയം ഇളം പച്ച നിറത്തിലുള്ള ഇലകളാണ് ഇവക്ക്, എന്ന് മാത്രമല്ല സാധാരണയായി കുറ്റിച്ചെടിയായാണ് ഇവ വളരുന്നത്. ആയുർവേദത്തിൽ നല്ലൊരു ഔഷധസസ്യം കൂടിയാണ്.പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും എല്ലാമുള്ള മുഖ്യ ഔഷധമാണ് പനിക്കൂർക്കയില. കഫത്തിന്‌ ഇവയുടെ ഇലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്..

എന്നാൽ കൂടാതെ ചെറിയ കുട്ടികൾക്ക് കഫക്കെട്ട് മാറുവാൻ ഇതിന്റെ ഇല ആവിയിൽ വേവിച്ചു നെറുകയിൽ നീര് പിഴിഞ്ഞെടുത്ത ശേഷം ഇ ഇല തലയിൽ നെറുകയിൽ കൊടുക്കാറുണ്ട്. പനിയും കഫക്കെട്ടും ജലദോഷവുമെല്ലാം ഞൊടിയിടയിൽ മാറുവാൻ ഉള്ള ഈ കുഞ്ഞു ചെടികൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു പ്രധാന ചേരുവ കൂടിയാണ് കഞ്ഞിക്കൂർക്ക. കുട്ടികൾക്കുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമമായ ഔഷധം ആണിത്.

പണിക്കൂർക്കയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

Comments are closed.